ഫെബ്രുവരി മൂന്നിനു പെരുന്നാളിന് തുടക്കം കുറിച്ച് വയ്കുന്നേരം അഞ്ചിന് ഓമല്ലൂര്‍ കുരിശിങ്കല്‍ കൊടിയേറ്റും. അന്നേ ദിവസം യാക്കോബാ സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ദിനമായി ആചരിക്കും. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍, കണ്‍വെന്‍ഷന്‍ എന്നിവയും പെരുന്നാളിന്റെ ഭാഗമായി നടക്കും.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാല്‍നട തീര്‍ഥാടക സംഘങ്ങള്‍ എട്ടിന് മഞ്ഞിനിക്കരയില്‍ എത്തും. തീര്‍ഥയാത്രാ സംഘങ്ങളെ ഉച്ച കഴിഞ്ഞു മൂന്നിനു ഓമല്ലൂര്‍ കുരിശിങ്കല്‍ സ്രീകരിക്കും വൈകുന്നേരം ആറിന് തീര്‍ഥാടക പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയും സഭയിലെ ഇതര മെത്രാപൊലീത്തമാരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്‍ മാരും പ്രസംഗിക്കും.
ഒന്‍പതിന് പുലര്‍ച്ചെ മൂന്നിനു മോര്‍ സ്തേഫാനോസ് പള്ളിയില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപൊലീത്തയും ദയറാ കത്തീഡ്രലില്‍ 5.30 നു ശ്രേഷ്ഠ കാതോലിക്കാബാവയുടെ മുഖ്യ കാര്‍മികത്വത്തിലും എട്ടിന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തുന്ന ഹോളണ്ടിലെ ആര്‍ച്ച് ബിഷപ്പ് ഔഗേന്‍ മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപൊലീത്തയുടെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും. ധൂപ പ്രാര്‍ത്ഥന, റാസ, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും
Manjinikkara Perunnal 2013 Notice
Be the first to comment on "പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 81-മത് ഓര്‍മപ്പെരുന്നാള്‍"