Live From Puthenkruz Patriarchal Centre
From 26 December to 31 December 2013 @ 5:30 PM Onwards
പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 24 മത് അഖില മലങ്കര സുവിശേഷ മഹായോഗം 2013 ഡിസംബര്‍ 26 മുതല്‍ 31 വരെ സഭാ കേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്റര്‍ മൈതാനത്ത് നടക്കും. പുറപ്പാട് പുസ്തകത്തിലെ 14:13 വാക്യമായ ‘ഉറച്ചുനില്‍പ്പിന്‍’ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം.ശ്രേഷ്ഠ കാതോലിക്കാ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും സഭയിലെയും സഹോദര സഭകളിലെയും പ്രഗല്‍ഭരായ സുവിശേഷകരും വിവിധയോഗങ്ങളില്‍ പ്രസംഗിക്കും.ധ്യനയോഗങ്ങളായിട്ടാന് പകല യോഗങ്ങളുടെ ക്രമീകരണം.രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2ന് അവസാനിക്കുന്ന പകല്‍ യോഗങ്ങള്‍ തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നായിരിക്കും.
ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവതിരുമനസ്സ് (രക്ഷാധികാരി), അഭിവന്ദ്യ മോര്‍ അത്താനാസ്സിയോസ് ഏലിയാസ് (പ്രസിഡണ്ട്),വന്ദ്യ ബേബി ജോണ്‍ ഐക്കാട്ടുതറ കോര്‍ എപ്പിസ്‌കോപ്പ (ജനറല്‍ സെക്രെട്ടറി), എ.വി പൗലോസ് അമ്പാട്ട് (സെക്രെട്ടറി) എന്നിവരുടങ്ങുന്ന കമ്മിറ്റി ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് !
വിശദമായ പ്രോഗ്രാം താഴെ കൊടുക്കുന്നു …
ഒന്നാം ദിവസം (26/12/2013 വ്യാഴം)
5 PM : സന്ധ്യാ പ്രാര്‍ത്ഥന
അധ്യക്ഷന്‍ : അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത
സ്വാഗതം : വെരി റവ. ജോണ്‍ ഐക്കാട്ടുത്തറയില്‍ കോര്‍ എപ്പിസ്‌കോപ്പ
ഉദ്ഘാടനം : ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ
ക്രിസ്തുമസ് സന്ദേശം : മോസ്റ്റ് റവ.ഡോ.ജോസ് പുത്തന്‍വീട്ടില്‍ (എറണാകുളം അങ്കമാലി അതിരൂപത,കത്തോലിക്കാ സഭ)
മുഖ്യ പ്രസംഗം : വെരി റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ
രണ്ടാം ദിവസം (27/12/2013 വെള്ളി)
രാവിലെ 10 മുതല്‍ 1.30 വരെ ധ്യാനയോഗം
ഉച്ച കഴിഞ്ഞ് 2 മുതല്‍ 4.30 വരെ അഖില മലങ്കര വൈദീക യോഗം
5.30 PM : സന്ധ്യാ പ്രാര്‍ത്ഥന
ആമുഖ സന്ദേശം : അഭിവന്ദ്യ മോര്‍ സേവേറിയോസ് എബ്രാഹം മെത്രാപ്പോലീത്ത
മുഖ്യ പ്രസംഗം : റവ. പി.കെ സക്കറിയ കല്ലിശ്ശേരി (മാര്‍ത്തോമ്മ സുറിയാനി സഭ)
മൂന്നാം ദിവസം (28/12/2013 ശനി)
രാവിലെ 10 മുതല്‍ 1.30 വരെ ധ്യാനയോഗം
ഉച്ച കഴിഞ്ഞ് 2 മുതല്‍ 4.30 വരെ അഖില മലങ്കര വിദ്യാര്‍ത്ഥി സമ്മേളനം
5.30 PM : സന്ധ്യാ പ്രാര്‍ത്ഥന
ആമുഖ സന്ദേശം : അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത
മുഖ്യ പ്രസംഗം : അഭിവന്ദ്യ മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത
നാലാം ദിവസം (29/12/2013 ഞായര്‍)
രാവിലെ 10 മുതല്‍ 1.30 വരെ ധ്യാനയോഗം
ഉച്ച കഴിഞ്ഞ് 2 മുതല്‍ 4.30 വരെ ഇന്റര്‍നാഷണല്‍ സിറിയാക് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ (ഇന്ത്യന്‍ ചാപ്റ്റര്‍ സമ്മേളനം)
5.30 PM : സന്ധ്യാ പ്രാര്‍ത്ഥന
ആമുഖ സന്ദേശം : അഭിവന്ദ്യ മോര്‍ സേവേറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത
മുഖ്യ പ്രസംഗം : അഭിവന്ദ്യ മോര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത
അഞ്ചാം ദിവസം (30/12/2013 തിങ്കള്‍)
രാവിലെ 10 മുതല്‍ 1.30 വരെ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെയും ഭക്ത സംഘടനകളുടെയും സംയുക്ത യോഗം
5.30 PM : സന്ധ്യാ പ്രാര്‍ത്ഥന
അനുഗ്രഹ പ്രഭാഷണം : അഭിവന്ദ്യ മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത
ആമുഖ സന്ദേശം : മോസ്റ്റ് റവ.ഡോ.മാര്‍ ജോര്‍ജ് മടത്തിപ്പറമ്പില്‍ (കോതമംഗലം രൂപത,കത്തോലിക്കാ സഭ)
മുഖ്യ പ്രസംഗം : റവ.ഡോ.എ.പി ജോര്‍ജ്
ആറാം ദിവസം (31/12/2013 ചൊവ്വ)
രാവിലെ 10 മുതല്‍ 1.30 വരെ ധ്യാനയോഗം
5.30 PM : സന്ധ്യാ പ്രാര്‍ത്ഥന
ആമുഖ സന്ദേശം : അഭിവന്ദ്യ മോര്‍ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത
മുഖ്യ പ്രസംഗം : വെരി.റവ. ഇ.സി വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ
തുടര്‍ന്ന് : പരിശുദ്ധ സഭയില്‍ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനം കരസ്തമാക്കിയവരെ ആദരിക്കല്‍
സമാപന സന്ദേശം : ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ
കൃതജ്ഞത : അഭിവന്ദ്യ മോര്‍ അത്താനാസ്സിയോസ് ഏലിയാസ് മെത്രാപ്പോലീത്ത
ന്യൂ ഇയര്‍ സന്ദേശം : മോണ്‍സിഞ്ഞോര്‍ ഡോ:ആല്‍ബര്‍ട്ട് രൗഹ് (ജര്‍മ്മനി)
തുടര്‍ന്ന് : ന്യൂ ഇയര്‍ ധ്യാനം (നയിക്കുന്നത് ഫാദര്‍ എബി വര്‍ക്കി,വെങ്ങോല)
തുടര്‍ന്ന് : വി.കുര്‍ബ്ബാന
തുടര്‍ന്ന് : സ്‌നേഹവിരുന്നോടുകൂടി സമാപനം
—-
Be the first to comment on "24 th Akhila Malankara Suvishesha Mahayogam"