ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ചാനലായ മലങ്കര ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫെബ്രുവരി 23 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ നാന്വറ്റ് സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ വെച്ച് നടക്കുന്ന പാത്രിയര്‍ക്കാ ദിനാഘോഷത്തിനു ശേഷം നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, അഭി. കുറിയാക്കോസ് മോര്‍ ദിയസ്‌ക്കോറോസ് എന്നീ മെത്രാപ്പോലീത്തമാരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ അമേരിക്കന്‍ അതിംഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നതാണ്.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി അഭി. തിമോത്തിയോസ് മോര്‍ മാത്യൂസ് മെത്രാപ്പോലീത്ത ഭദ്രാസനത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കുന്നതാണ്.
ശാസ്‌ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ വളരയെറെ പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിശുദ്ധ സഭയുടെ വിശ്വാസവും ആചാരവും അതിന്റ വിശ്വാസികളായ മക്കളിലക്ക് എത്തിക്കുന്നതിനുവേണ്ടിയും, അതുപോലെ തന്നെ അതിന്റെ ആരാധനാ ക്രമങ്ങളൊക്കെയും എല്ലാവര്‍ക്കും കണ്ട് അനുഗ്രഹം പ്രാപിക്കുവാനും, ധ്യാനിക്കുവാനും സഭയുടെ എല്ലാവിധ വിവരങ്ങളും അപ്പപ്പോള്‍ എല്ലാവരിലേക്കും എത്രയും വേഗം എത്തിക്കുന്നതിനും വേണ്ടിയാണു മലങ്കര അതി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മലങ്കര ടി.വി.യും മലങ്കര ന്യൂസ് ലെറ്ററും എന്ന് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലിത്ത പ്രസ്‌താവിച്ചു.
മലങ്കര അതിഭദ്രാസനത്തിന്റെ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഷെവലിയാര്‍ ബാബു ജേക്കബ്, സുനില്‍ മഞ്ഞിനിക്കര, ബിജു ചെറിയാന്‍, ഏലിയാസ് ടി. വര്‍ക്കി, അമില്‍ പോള്‍, ബാബു തുമ്പയില്‍ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് അഭി. യെല്‍ദോ മോര്‍ തീത്തോസ് ചുമതലപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.malankara.tv – www.malankaradigest.com
contact email: malankaramedia@gmail.com
Be the first to comment on "അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ചാനല്‍ `മലങ്കര ടി.വി'യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫെബ്രുവരി 23 ശനിയാഴ്‌ച"