യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 37-ാം കൂത്താട്ടുകുളം യാക്കോബായ സിറിയന്‍ കണ്‍വെന്‍ഷന്‍ കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ 21ന് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് മിഷന്റെ ഗാനശുശ്രൂഷയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ.എ. തോമസ്, ഫാ. എബി എളങ്ങനാമറ്റം, അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, ജോയി ഇടപ്പുതുശ്ശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ഏഴിന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 7.30ന് ഫാ. ജേക്കബ് നടയില്‍ വചനശുശ്രൂഷ നടത്തും.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് ഫാ. പോള്‍ തോമസ് പീച്ചിയില്‍ ആമുഖ സന്ദേശം നല്‍കും. 7.15ന് ഫാ. ഷമ്മി ജോണ്‍ വചനശുശ്രൂഷ നടത്തും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫാ. ഷാജി മേപ്പാടം ആമുഖസന്ദേശം നല്‍കും. ഫാ. പൗലോസ് പാറേക്കര വചനശുശ്രൂഷ നടത്തും. ബുധനാഴ്ച വൈകീട്ട് ഏഴിന് ഫാ. ബോബി തറയാനിയില്‍ ആമുഖസന്ദേശം നല്‍കും. 7.15ന് സാന്ത്വന ഗോസ്പല്‍ സംഘം സാന്ത്വന സംഗീത ആരാധന നടത്തും.
കൂത്താട്ടുകുളം മേഖലയിലെ 16 ദേവാലയങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുള്‍പ്പെട്ടാണ് സംഘാടക സമിതി രൂപവത്കരിച്ചിട്ടുള്ളത്. യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളത്ത് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് സ്ഥാപനം കൂത്താട്ടുകുളം സിറിയന്‍ പാര്‍ക്കില്‍ നിര്‍മാണമാരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു.
Be the first to comment on "കൂത്താട്ടുകുളം കണ്‍വെന്‍ഷന്‍ 21 മുതല്‍"