കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സംബന്ധിച്ച് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ നന്മയ്‌ക്കും പുരോഗതിക്കുമായിരിക്കുമെന്ന് യോഗം വിലയിരുത്തി.
ഈ സാഹചര്യത്തില്‍ ബാവാ പള്ളിക്കാര്യത്തില്‍ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവകയുടെ തീരുമാനമായി സ്വീകരിക്കാനാണ് തീരുമാനം. ഇടവകയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വാര്‍ധക്യകാലത്തും ആരോഗ്യം മറന്ന് ബാവാ കാണിച്ച സ്‌നേഹവും കരുതലും ഇടവക ഒരിക്കലും മറക്കില്ല. ബാവായുടെ തീരുമാനപ്രകാരം ഇടവക മുന്നോട്ടുപോകാനും മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
Be the first to commenton "ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ് കമ്മിറ്റി"
Be the first to comment on "ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ് കമ്മിറ്റി"