അമ്മയുടെ മഹാ വലിയ അത്ഭുതത്തിനു സാക്ഷ്യം വഹിക്കുകയും അന്ന് തൊട്ടു ഇന്നോളം അമ്മയുടെ വെളിപ്പെ ടലുകൾ നടക്കുകയും ചെയ്ത കട്ടച്ചിറ ആഗോള മരിയൻ തീര്തട്ന കേന്ദ്രത്തിലെ വിശുദ്ധ ദൈവ മാതാവിന്റെ ദിവ്യാല്ഭുത ദർശനത്തിന്റെ നാലാമത് വാര്ഷികത്തിനു നിരണം ഭദ്രാസന മെത്രപൊലിത്ത അഭി ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമനസ്സ് വിശുദ്ധ കുർബ്ബാന അർപ്പി ച്ചുകൊണ്ട് തുടക്കമായി.
കുർബ്ബാന അർപിക്കുമ്പോൾ ചിത്രത്തിൽ നിന്നും കുരിശിൽ നിന്നും സുഗന്ധ തൈലം ഒഴുകി.
നാല് വർഷമായി നിലയ്കാത്ത അനുഗ്രഹത്തിന്റെ ഉറവ അമ്മയിലുടെ ഇവിടെ വെളിപെടുമ്പോൾ പറയുവാനും ചിന്തിക്കുവാനും കഴിയുന്നതിനും അപ്പുറം പരിശുദ്ധ അമ്മയിലൂടെ ദൈവം ഇവിടെ പ്രവർത്തിക്കുന്നു വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭി തിരുമനസ്സ്.
വിശുദ്ധ ദൈവ മാതാവിന്റെ മഹാ ദിവ്യ അത്ഭുതത്തിന്റെ നാലാമത് വാർഷികത്തോട് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടന കേന്ദ്രം പ്രസിദ്ധീകരിച്ച അമ്മയോടുള്ള ഭക്തി ഗാനങ്ങൾ അടങ്ങിയ സി ഡി അഭി കൂറിലോസ് തിരുമനസ്സ് കൊണ്ട് മംഗളം മാനേജിംഗ് ഡയറക്ടർ ശ്രി .സാബു വർഗീസിന് കൊടുത്തു പ്രകാശന കർമ്മം നിർവഹിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് നിര്‍വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സാധുക്കളേയും രോഗികളേയും സഹായിക്കാന്‍ സന്മനസ് കാണിക്കുന്നതിലൂടെ അനുഗ്രഹങ്ങള്‍ കൂടുതല്‍ കട്ടച്ചിറയില്‍ ഉണ്ടാകുന്നു. നിരവധി ക്ഷേമ പദ്ധതികളും സൗജന്യ ആംബുലന്‍സ് പദ്ധതിയും ചികിത്സാ സഹായ പദ്ധതികളും ആവിഷ്‌കരിച്ച് മാതൃകകാട്ടിയ ഇടവക മംഗളം ദിനപത്രത്തോടൊപ്പം ചേര്‍ന്ന് ഷെഫീക്ക് എന്ന പിഞ്ചുബാലനെ സഹായിക്കാന്‍ തയാറായതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും ആഗോളമരിയന്‍ തീര്‍ഥാടന കേന്ദ്രം യാക്കോബായ സഭയുടെ സിരാകേന്ദ്രമായി മാറുമെന്നും സാബുവര്‍ഗീസ് പറഞ്ഞു. ഷെഫീക്കിനായുള്ള ധനസഹായം ട്രസ്‌റ്റി സി.കെ. ജോര്‍ജ് സാബുവര്‍ഗീസിന് കൈമാറി. തീര്‍ഥാടന കേന്ദ്രത്തിന്റെ കനിവേറും അമ്മ സി.ഡി പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഫാ. റോയി ജോര്‍ജ്, കറ്റാനം ഷാജി, ടി.ജെ. വര്‍ഗീസ്, അലക്‌സ്.എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Be the first to comment on "മലങ്കരയുടെ ലൂർദ്ധായി കട്ടച്ചിറ ചാപ്പൽ മാറും, അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലിത്ത."