പാമ്പാക്കുട: കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ അനധികൃതമായി വിദ്യാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്നത് അന്വേഷിക്കണമെന്ന് അന്ത്യോഖ്യ വിശ്വാസി സംഘം ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള കോളജിലെ 50-ല്‍ പരം വിദ്യാര്‍ഥികളെയാണ് കോലഞ്ചേരി ഓര്‍ത്തഡോക്‌സ് ചാപ്പല്‍ കെട്ടിടത്തില്‍ താമസിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. മാതാപിതാക്കള്‍ അറിയാതെ കഴിഞ്ഞ ഒരാഴ്‌ചത്തെ ഹാജര്‍ അനുവദിച്ചാണ് വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്‌ച നടന്ന യാക്കോബായ സംഗമത്തിനു നേരെ ചാപ്പല്‍ കെട്ടിടത്തില്‍ നിന്നും ചെരിപ്പ് എറിഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഇരു ചക്രവാഹന യാത്രക്കാരായ അജ്‌ഞാതര്‍ ശ്രേഷ്‌ഠ ബാവ ഉപവാസ പ്രാര്‍ഥന നടത്തുന്ന പന്തലിലേക്ക് കല്ലെറിഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പോലീസിന്റെ ഏക പക്ഷീയമായ നിലപാട് സാമൂഹ്യ ദ്രോഹികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ താമസിപ്പിച്ചത് സംബന്ധിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് വയലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മാത്യൂസ് ജോണ്‍ ചെറുതോട്ടില്‍, അലക്‌സാണ്ടര്‍. കെ. ജോസ്, യല്‍ദോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Be the first to comment on "കോലഞ്ചേരി പള്ളി: വിദ്യാര്‍ഥികളെ അനധികൃതമായി താമസിപ്പിക്കുന്നത് അന്വേഷിക്കണം."