സഭാതര്‍ക്കം: ബി.ജെ.പി. ഇടപെടാന്‍ തയ്യാര്‍

 

കോലഞ്ചേരി: സഭാ തര്‍ക്കത്തിന്റെ പേരില്‍ കോലഞ്ചേരി പള്ളിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗവും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കോലഞ്ചേരി പള്ളിക്കുമുമ്പില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. സാബു, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, ജില്ലാ സെക്രട്ടറി സരള പൗലോസ്, ജില്ലാക്കമ്മിറ്റി അംഗം സുകുമാരന്‍ തായ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment on "സഭാതര്‍ക്കം: ബി.ജെ.പി. ഇടപെടാന്‍ തയ്യാര്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.