കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും ആരാധനാ സ്വാതന്ത്രം നല്‍കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരിയില്‍ അവകാശ പ്രഖ്യാപനവും ഐക്യദാര്‍ഢ്യ റാലിയും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തോന്നിക്ക ജംഗ്‌ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി സമരപ്പന്തലില്‍ എത്തുമ്പോള്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അവകാശ പ്രഖ്യാപനം നടത്തും. കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരു സഭാ ഭാരവാഹികളും പ്രസംഗിക്കും.
റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ മൂന്നിന് മുമ്പ് വിശ്വാസികളെ തോന്നിക്കയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ പള്ളിക്ക് സമീപം കൊണ്ടുവരണം. വൈകിട്ട് ആറ് മുതല്‍ അഖണ്‌ഡ പ്രാര്‍ത്ഥന നടത്തും. മുഴുവന്‍ വിശ്വാസികളും അഖണ്‌ഡ പ്രാര്‍ത്ഥനയിലും വിശ്വാസ പ്രഖ്യാപന റാലിയിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Be the first to comment on "കോലഞ്ചേരിയില്‍ അവകാശ പ്രഖ്യാപനവും ഐക്യദാര്‍ഢ്യ റാലിയും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്"