ഇപ്പോഴത്തെ ഹൈക്കോടതി വിധി അന്തിമമല്ലെന്നും, ഇപ്പോൾ കോലഞ്ചേരി പള്ളിയെ സംബന്ധിച്ച കേസ് ബഹു. സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ബാവ കൂട്ടിച്ചേർത്തു.
പൊതുയോഗതീരുമാന പ്രകാരം പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. നിയമത്തിന്റെ തലനാരിഴ കീരി കോടതി ആരാധനാലയ കാരയങ്ങളിൽ ഇടപെടുന്നത് ഖേദകരമാണെന്ന് മുൻ കുന്നത്ത്നാട് എം എൽ എ യും സീനിയർ കോൺഗ്രസ്സ് നേതാവുമായ ടി എച് മുസ്തഫ അഭിപ്രായപ്പെട്ടിരുന്നു. ഇടവകയിലെ ഭൂരിപക്ഷ അംഗങ്ങളുടെ എണ്ണം കണക്കാക്കി വിധിന്യായം നടത്തണമെന്നും അദ്ധേഹം ഇന്നലെ വിശദീകരിച്ചിരുന്നു.
പ്രശന പരിഹാരത്തിനുള്ള മാത്യകയായി മലബാർ ഭദ്രാസനത്തെ ഉപയോഗിക്കാവുന്നതാണ്.മലബാർ ഭദ്രാസനത്തിൽ തർക്കമുണ്ടായിരുന്ന പള്ളികളിൽ പൊതുയോഗ തീരുമാന പ്രകാരം ഇരു സഭകളായി ഭാഗം വച്ച് പിരിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ, ഇരു സഭാംഗങ്ങളും ഇപ്പോൾ വലിയ സൗഹ്യദത്തോടെ കഴിയുന്നു.
അതോടൊപം തന്നെ മലങ്കര സഭയിലെ മലബാർ ഭദ്രാസനത്തിൽ തർക്കമുള്ള പള്ളികളിൽ പൊതുയോഗ തീരുമാന പ്രകാരം ഇരു സഭകളായി ഭാഗം വച്ച് പിരിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ, ഇരു സഭാംഗങ്ങളും സഹവർത്തിത്തത്തോടെ കഴിയുന്നത് കോലഞ്ചേരിയിലും മാത്യകയാക്കാവുന്നതാണ്.
Be the first to comment on "കോലഞ്ചേരിപ്പള്ളി ഇടവകക്കാരുടേതെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ"