കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പള്ളിയെ സംബന്ധിച്ചുണ്ടായ കോടതിവിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്‌താവിച്ചു. പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കൊടുത്ത കേസില്‍ അവര്‍ക്കെതിരായി ആദ്യം ജില്ലാകോടതിയില്‍ നിന്നും ഇപ്പോള്‍ ഹൈക്കോടതിയില്‍നിന്നും വിധിയുണ്ടായിരിക്കുകയാണ്.
അവരുടെ എല്ലാ ആവശ്യങ്ങളും കോടതി തള്ളിയിരിക്കുന്ന സാഹചര്യത്തില്‍ പള്ളിക്കുമുമ്പില്‍ തടസം സൃഷ്‌ടിക്കുവാന്‍ ശ്രമിക്കുന്നതിന് യാതൊരു നീതീകരണവുമില്ല. ഹൈക്കോടതി വിധിക്കെതിരെ യാതൊരു സ്‌റ്റേയും ഇതുവരെയും ലഭിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ ഈ വിധിക്കെതിരെ അപ്പീലൊന്നും ഇതുവരെ ഫയലില്‍ സീകരിച്ചിട്ടില്ല. പാത്രിയര്‍ക്കീസ് വിഭാഗം നിയമം അനുസരിക്കുന്നവരെങ്കില്‍ പള്ളിയും സ്വത്തുക്കളും നിരുപാധികം വിട്ടുതരണം. പഴന്തോട്ടം പള്ളിയില്‍ സെക്ഷന്‍ 92 അനുസരിച്ച് മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ കേസ് തള്ളിയത്. അതുകൊണ്ട ് ആരാധനാ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തേണ്ട ആവശ്യമില്ല. കടമറ്റം പള്ളിയില്‍ നിയമം ലംഘിച്ചു എന്ന ആരോപണം സത്യവിരുദ്ധമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചാപ്പലിന്റെ അറ്റകുറ്റ പണികള്‍ നടത്തുക മാത്രമാണ് അവിടെ ചെയ്‌തത്. പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കേസ് സാങ്കേതിക കാരണത്താല്‍ മാത്രം തള്ളിയപ്പോള്‍, തല്‍സ്‌ഥിതി തുടരേണ്ട
തിനു പകരം പാത്രിയര്‍ക്കീസ് വിഭാഗം ഇടിച്ചുകയറി ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാ സ്വാതന്ത്ര്യം നഷ്‌ടമാക്കി. അന്നും വിധിനടപ്പാക്കാന്‍ പോലീസിനോ സര്‍ക്കാരിനോ കോടതി ഉത്തരവു കോലഞ്ചേരിയില്‍ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നില്ല. വിശ്വാസികള്‍ക്ക് ആരാധിക്കുവാന്‍ സാധിക്കണം എന്നുതന്നെയാണ് സഭയുടെ നിലപാട്. പള്ളിക്കുമുന്നില്‍ മറുഭാഗം തടസം സൃഷ്‌ടിക്കുകയും കലാപമുണ്ടാക്കാന്‍
ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് ആരാധന തടസപ്പെടുന്നത്. എല്ലാവര്‍ക്കും ആരാധിക്കുവാന്‍ തക്കവണ്ണം പള്ളിക്കുമുന്നിലെ ഉപരോധം അവസാനിപ്പിക്കുകയാണ് ആവശ്യമായിരിക്കുന്നത്. ഗവണ്‍മെന്റെ് ഇക്കാര്യത്തില്‍ ശക്‌തമായ നടപടികള്‍ക്ക് തയ്യാറാവണം. നാട്ടിലെ പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാന്‍ കടമയുള്ള സര്‍ക്കാര്‍ അവരുടെ ദൗത്യം വേണ്ടവിധത്തില്‍ നിര്‍വഹിക്കണം. പള്ളിയുടെ മുന്നിലെ കുത്തിയിരുപ്പാണ് സംഭവിക്കുവാന്‍ പാടില്ലാത്തതായി അവിടെ നടക്കുന്നതെന്നും വൈദിക ട്രസ്‌റ്റി പറഞ്ഞു.
http://www.mangalam.com/print-edition/keralam/104754
Be the first to comment on "'പാത്രിയര്‍ക്കീസ് വിഭാഗം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു' ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്"