കോലഞ്ചേരി യാക്കോബായ പള്ളിയിലെ ആരാധനാ സ്വാതന്ത്യത്തെക്കുറിച്ചുള്ള പ്രതിസന്ധി നാലാം ദിനത്തിലേയ്ക്ക് കടക്കുന്നു. പ്രശ്ന പരിഹാരത്തിന് വേണ്ടി രൂപീകരിഛിരുന്ന മന്ത്രി സഭാ ഉപസമിതി നിഷ്ക്രിയമാണെന്ന ആരോപണം ഇപ്പോൾ ശക്തമാകുന്നു. പെരുമ്പാവൂർ എം എൽ എ സാജു പോൾ ഉപവാസ യജ്ഞം നയിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ച ശേഷം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും 2 തട്ടിലാണെന്ന വിവരം നേരത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രമ്യമായ പരിഹാരത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടാണ് ആഭ്യന്തര മന്ത്രി സ്വീകരിച്ചത്.
ആഭ്യന്തര മന്ത്രിയും മുഖ്യ മന്ത്രിയും തമ്മിൽ ഉള്ള അഭിപ്രായ വിത്യാസം കോലഞ്ചേരി പ്രശ്നത്തിൽ ഇടപെടുന്നതിൽ സർക്കാരിനെ ബുധിമുട്ടിക്കുന്നുണ്ടെന്ന് തോന്നുന്നു.
അതോടൊപ്പം തന്നെ യാക്കോബായ വിശ്വാസികൾക്കിടയിൽ സഭാംഗമായ മന്ത്രിയെക്കുറിച്ചും എം എൽ എ മാരെക്കുറിച്ചും അത്യപ്തി വളർന്ന് വരുന്നു. ഇവർ പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ലെന്നാണ് സഭാംഗനങ്ങളുടെ പരാതി. വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അത്യപ്തി ഐക്യ ജനാധിപത്യ മുന്നണിയെ ദോഷകരമായി ബാധിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
അതേ സമയം രോഗക്കിടക്കയിൽ നിന്നും കയ്യിലെ കാനുല പോലും മാറ്റാതെ കോലഞ്ചേരിയിലെത്തിയ ബായായുടെ ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയിലും 85 വയസ്സുള്ള ബാവായ്ക്ക് ആരാധനാ സ്വാതന്ത്യത്തിന് വേണ്ടി ഉപവാസ യജ്ഞം നടത്തുന്ന ബാവായെ സന്ദർശിക്കുവാൻ പി രാജീവ് എം പി, റ്റി യു കുരുവിള എം എൽ എ, എസ്. ശർമ്മ എം എൽ എ, മുൻ കേന്ദ്ര മന്ത്രി പി സി തോമസ്, മുൻ എം എൽ എ എം എം മോനായി എന്നിവർ എത്തിയിരുന്നു.
Source :- http://www.pravasikairali.com/
Be the first to comment on "മന്ത്രി സഭാ ഉപസമിതി നോക്കുകുത്തി. രാഷ്ട്രീയ നേത്യത്വം ഇരുട്ടിൽ തപ്പുന്നു."