കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ യാക്കോബായ സഭയില്‍പ്പെട്ട യു.ഡി.എഫ്. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുമെന്നു സൂചന. ഇതിനോടകം തന്നെ ഇവരെല്ലാം ശ്രേഷ്‌ഠ കാതോലിക്ക ബാവയെ കണ്ട് പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കോതമംഗലം എം.എല്‍.എ. ടി.യു. കുരുവിള, മന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ബാവയുമായി സംസാരിച്ചു. ജില്ലയിലെ പ്രമുഖ യു.ഡി.എഫ്. എം.എല്‍.എമാരും ബാവായ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത് സര്‍ക്കാരിനു തലവേദനയായി. വി.പി. സജീന്ദ്രനും അന്‍വര്‍ സാദത്തും ബാവായെ കണ്ടു. പ്രശ്‌ന പരിഹാരത്തിന് ഇവരെല്ലാം സര്‍ക്കാരില്‍ സമ്മര്‍ദം ശക്‌തമാക്കി. രാജിവയ്‌ക്കാന്‍ ടി.യു. കുരുവിളക്ക് സമ്മര്‍ദമുണ്ട്. യാക്കോബായ സഭ മുന്‍ ട്രസ്‌റ്റി രാജന്‍ സക്കറിയ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേന്ദ്രത്തില്‍ സ്വാധീനമുള്ള യാക്കോബായ സഭാംഗമായ നേതാവ് പ്രശ്‌ന പരിഹാരത്തിനുള്ള ഫോര്‍മുല മുന്നോട്ടുവച്ചതായാണ് അറിയുന്നത്. അതിനിടെ, ഇന്ന് യാക്കോബായ സഭയിലെ മെത്രാന്‍ സംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയേക്കും. കെ.ബി. ഗണേഷ്‌കുമാര്‍ രാജി സന്നദ്ധത അറിയിക്കുകയും പി.സി. ജോര്‍ജ്
സഭാ തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രണ്ട് തട്ടിലാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. പ്രശ്‌നത്തെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറയുമ്പോള്‍ തര്‍ക്കം വഷളാക്കാതെ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍ ഈ വൈരുധ്യ നിലപാട് തന്ത്രമാണെന്നു കരുതുന്നവരുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ എം.പിമാരായ പി.ടി. തോമസ് (ഇടുക്കി), ജോസ് കെ. മാണി (കോട്ടയം), കെ.പി. ധനപാലന്‍ (ചാലക്കുടി) എന്നിവര്‍ക്ക് വിജയിക്കണമെങ്കില്‍ യാക്കോബായ സഭയുടെ പിന്തുണ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ പ്രശ്‌നം വഷളാക്കാതെ സമവായമുണ്ടാക്കി അവസാനിപ്പിക്കാന്‍ യു.ഡി.എഫ്. നേതൃത്വത്തിന് താല്‍പര്യമുണ്ട്.
ഓര്‍ത്തഡോക്‌സ് സഭാംഗമായ ജോസഫ് എം. പുതുശേരിയുടെ ശക്‌തമായ സമ്മര്‍സം ആഭ്യന്തര മന്ത്രിക്കുമേലുണ്ട്. തന്റെ മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് സ്വാധീനമുള്ളതുമാണ് തിരുവഞ്ചൂരിന്റെ നിലപാടിനു പിന്നില്‍. മണര്‍കാട് ഉള്‍പ്പെടെ പ്രബലമായ യാക്കോബായ പള്ളികളാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ളത്. ഇന്നുകൂടി കഴിഞ്ഞാല്‍ സമരം ഇന്നലെ വൈകിട്ട് കോലഞ്ചേരിയില്‍ ചെറിയതോതില്‍ റാലി സംഘടിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും അപ്രതീക്ഷിതമായി വന്‍ ജനാവലി എത്തിയത് യാക്കോബായ നേതൃത്വത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്.
Be the first to comment on "യു.ഡി.എഫ്. എം.എല്‍.എമാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുന്നതായി സൂചന"