അന്നു മുതൽ പരി. അന്ത്യോഖ്യ സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ഓർത്തൊഡോക്സ് സഭയുടെ കീഴിൽ നിലനിന്ന് വന്നിരുന്നതാണ് കോലഞ്ചേരി പള്ളി. കാലം ചെയ്ത കിഴക്കിന്റെ കാതോലിക്ക ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത എന്ന നിലയിൽ നിയമിച്ച വൈദീകരായിരുന്നു ദൈവാലയത്തിൽ ശുശ്രൂഷ നിർവ്വഹിച്ച് വന്നത്.
ഇക്കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയെത്തുടർന്നാണ് കോലഞ്ചേരി പള്ളിയിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്യം സംരക്ഷിക്കുന്നതിന് യാക്കോബായ സഭ പ്രതിജ്ഞാബദ്ധമാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ വ്യക്തമാക്കി. സഭാതർക്കം രൂക്ഷമായി തുടരുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വിശ്വാസികളുടെ സഹന സമരത്തിൽ പങ്ക് ചേരുവാൻ വേണ്ടി കോലഞ്ചേരി പള്ളിയിൽ രോഗക്കിടക്കയിൽ നിന്ന് എത്തിച്ചേർന്നതായിരുന്നു ശ്രേഷ്ഠ ബാവാ തിരുമേനി. പരിശുദ്ധ യാക്കോബായ സുറിയാനി സഭ എന്നും കോടതി വിധികളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് .എന്നാൽ വിശ്വാസികൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ നഷ്‌ടപ്പെടുന്ന ഏതൊരു സാഹചര്യത്തെയും ശക്തമായി തന്നെ പരിശുദ്ധ സഭ നേരിടുമെന്നും ബാവാതിരുമേനി വ്യക്തമാക്കി!
സഹന സമരത്തിന്റെ ഭാഗമായുള്ള പ്രർഥനായജ്ഞം കോലഞ്ചേരിയിൽ തുടരുകയാണ്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ രോഗക്കിടക്കയിൽ നിന്ന് വിശ്വാസികളുടെ പക്കലേയ്ക്ക് ഓടിയെത്തിയ പിതാവിനെ കാണുന്നതിനായി കോലഞ്ചേരിയിലേയ്ക്ക് പ്രവഹിക്കുകയാണ്.
Be the first to comment on "കോലഞ്ചേരി സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഇടവകയിലെ ആരാധനാ സ്വാതന്ത്യത്തെക്കുറിച്ചുള്ള തർക്കം രൂക്ഷമാകുന്നു."