യാക്കോബായ സുറിയാനി സഭയുടെ കോലഞ്ചേരി സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ രാവിലെ ഏലിയാസ് കാപ്പുംകുഴിയില്‍ അച്ഛന്‍ വി കുര്‍ബാന അര്‍പ്പിക്കുന്നു
കൊച്ചി: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പള്ളിയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ കളക്‌ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല. ഹൈക്കോടതി വിധി നടപ്പാക്കുമെന്നാണ് സര്‍ക്കര്‍ തീരുമാനമെന്നൂം അതിനോട് സഹകരിക്കണ മെന്നും ജില്ലാ കളക്‌ടര്‍ പി.ഐ.ഷെയ്‌ക്ക് പരീത് യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടു. ഇന്ന് ഓര്‍ത്തോഡോക്‌സ് വിഭാഗം കാതോലിയ്‌ക്കയും മറ്റും പള്ളിയില്‍ കുര്‍ബ്ബാന നടത്താന്‍ അവസരം കൊടുക്കണം. രണ്ട് വര്‍ഷം കഴിഞ്ഞ് പള്ളി പൊതുയോഗം വിളിച്ച് ചേര്‍ക്കുന്നത് പരിഗണിക്കാമെന്നും കളക്‌ടര്‍ അറിയിച്ചു. എന്നാല്‍ പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ ആരാധനാ- അനുഷ്‌ഠാനങ്ങള്‍ ആര് നത്തിതരുമെന്ന് വ്യക്‌തമാക്കണമെന്ന് യാക്കോബായ വിഭാഗം കളക്‌ടറോട് ആവശ്യപ്പെട്ടു. തങ്ങളുടെ വിശ്വസ ആചാരങ്ങള്‍ പാലിക്കുന്നവരല്ല മറുവിഭാഗം. അതുകൊണ്ട് തന്നെ അവരുടെ പുരോഹിതരുടെ ആചാരാനുഷ്‌ഠാനങ്ങള്‍ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും യാക്കോബായ വിഭാഗം കളക്‌ടറെ അറിയിച്ചു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ചചെയ്ാമെയന്ന് കളക്‌ടര്‍ അറിയിച്ചെങ്കിലും ഈ സുപ്രധാന വിഷയത്തില്‍ തീരുമാനമുണ്ടാകാതെ ഓര്‍ത്തോഡോക്‌സ് വിഭാഗത്തെ കോലഞ്ചേരി പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യാക്കോബായ വിഭാഗം കലക്‌ടര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ധാരണയിലെത്താതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
Be the first to comment on "കോലഞ്ചേരി പള്ളി തര്‍ക്കം: കളക്‌ടറുടെ ചര്‍ച്ച അലസി"