ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പൊതുസമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്‌ഘാടനം ചെയ്ുംയ. വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനരായ പത്തുപേര്‍ക്കുനല്‍കുന്ന ഭവന നിര്‍മാണത്തിന്റെ ഉദ്‌ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. മോര്‍ തെയോഫിലോസിന്റെ പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. സെമിനരി പബ്ലിക്കേഷന്‍സിന്റെ പുസ്‌തക പ്രകാശനം സാജു പോള്‍ എം.എല്‍.എ നിര്‍വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഫാ. ഫിലിപ്പ് നെല്‍പുരപറമ്പില്‍ പ്രസംഗിക്കും.
യാക്കോബായ സഭ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ പ്രസിഡന്റ് കത്തോലിക്ക-യാക്കോബായ ഡയലോഗ് കമ്മിഷന്‍ കോ ചെയര്‍മാന്‍, ഓറിയന്റല്‍-കത്തോലിക്ക ഡയലോഗ് കമ്മിഷന്‍ അംഗം, വേള്‍ഡ് കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്, ക്രിസ്‌ത്യന്‍ കോണ്‍ഫാറന്‍സ് ഓഫ് ഏഷ്യ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നീ എക്യുമെനിക്കല്‍ സമിതികളില്‍ യാക്കോബായ സഭയുടെ പ്രതിനിധിയാണ്. മാസിഡോണിയ കേന്ദ്രമായുള്ള ലോക സര്‍വമത സംവാദ സംഘടനയുടെ കമ്മിറ്റിയംഗം, യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍, വിദ്യാര്‍ഥി പ്രസ്‌ഥാനം പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ സിറിയക് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നു.
വൈദിക സെമിനാരി പ്ര?ഫസര്‍ കൂടിയായ ഡോ. തെയോഫിലോസ് ജര്‍മനി, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്ര?ഫസര്‍ ആണ്. സെന്റ് എഫ്രോം സെമിനാരി പബ്ലിക് സ്‌കൂള്‍, സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാന്‍കുടിയായ അദ്ദേഹം ഭവന നിര്‍മാണം, ചികിത്സാ സഹായം, പഠനസഹായം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി അനേക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സാധുക്കളായ മാനസിക രോഗികളെ സംരക്ഷിക്കുന്ന കക്കാട് ക്രിസ്‌തുരാജ സെന്ററിന്റെ ആത്മീയ നേതൃത്വവും നല്‍കുന്നു.
യു.എ.ഇയിലെ പള്ളികളുടെ സഹകരണത്തോടെ കേരളത്തിലുള്ള 75 നിര്‍ധന യുവതികളുടെ വിവാഹം നടത്തിയിരുന്നു. അവിടെ യാക്കോബായ സഭയുടെ ലേബര്‍ ക്യാമ്പ്, മിഷന്‍, ജയില്‍ മിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാതോലിക്ക സ്‌ഥാനം ഏറ്റശേഷം ആദ്യമായി വാഴിച്ച മെത്രാനാണ് മോര്‍ തെയോഫിലൊസ്. ജര്‍മനിയിലെ റേഗന്‍സ് ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ടറേറ്റ് നേടിയ മെത്രാപ്പോലീത്ത ബനഡിക്‌റ്റ് 16-ാമന്‍ മാര്‍പ്പാപ്പയുടെ ശിഷ്യന്‍ കൂടിയാണ്.
Be the first to comment on "ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്റെ പത്താം മെത്രാഭിഷേക വാര്‍ഷികം."