തന്നെ കാണാൻ വന്ന അതിഥിയെ കണ്ടു യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്സ് മാർ കുറിലോസ് മെത്രാപ്പൊലീത്ത ആദ്യം ഞെട്ടി. പിന്നിട് അവർ കൂട്ടുകാരായി. വന്ന അതിഥി ആരണെന്നല്ലേ സംശയിക്കേണ്ട പത്തിവിടർത്തി ആടി നില്ക്കുന്ന നല്ല ഒന്നാംതരം രാജവെമ്പാല ഒപ്പം പാമ്പുകളുടെ കളികുട്ടുകാരനും കേരളത്തിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷുംമാണു മെത്രാപ്പൊലീത്തയെ സന്ദർശിച്ചതു. പിന്ന്ട് കുറെ നേരം വാവ തന്റെ കളിക്കുട്ടുകാരന്റെ പ്രകടനം തിരുമേനിക്കു കാട്ടിക്കൊടുത്തു. പത്തി വിടര്ത്തി ചീറ്റിയടുത്ത രാജവെമ്പാലയുടെ മുന്നിൽ ഒരു ചെറുപുഞ്ചിരി തുകിയാണ് മാർ കുറിലോസ് മെത്രാപ്പൊലീത്ത നിന്നത്. അപ്രതീഷിതമായി എത്തിയ അതിഥികളെ കാണാൻ അരമനയിലെ വൈദീകരും, സഹായികളും മറ്റും ഉണ്ടായിരുന്നു. തിരുമേനിയുടെ അടുത്ത സുഹ്രത് ശ്രീകുമാറിനോപ്പമാണ് വാവ സുരേഷ് എത്തിയത്. കഴിഞ്ഞ മാസം മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലിത്ത മാർ ക്രിസോസ്റ്റം തിരുമേനിയെയും വാവ സുരേഷ് സന്ദർശിച്ചിരുന്നു.
Be the first to comment on "അറിയിക്കാതെ വന്ന അതിഥിയെ കണ്ട` മെത്രാപ്പൊലീത്ത ഞെട്ടി"