മഞ്ഞനിക്കര തീര്‍ഥയാത്ര പതാകാ പ്രയാണം മീനങ്ങാടിയില്‍ തുടങ്ങി. മോറോന്‍ മോര്‍ ഇഗ് നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 81-ാം ദുഃഖറോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയാര്‍ക്ക പ്രയാണം സെന്റ് പീറ്റേഴ് സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ശാമുവേല്‍ മോര്‍ പീലക് സിനോസ് മെത്രാപ്പോലീത്തായുടെ കബറിടത്തിലാണ് തുടക്കം. പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക് സിനോസ് മെത്രാപ്പോലീത്ത പതാക വാഴ്ത്തി ഭാരവാഹികളെ ഏല്പിച്ചു.
സമാധാനത്തിനുവേണ്ടി യത് നിച്ച ഏലിയാസ് തൃതീയന്‍ ബാവായുടെ ജീവിതം വിശ്വാസികള്‍ക്ക് ശരണവും മാതൃകാപരവുമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ. ഡോ.ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍, ഫാ.കുര്യാക്കോസ് ചീരകത്തോട്ടത്തില്‍, ഫാ.മാത്യു പാറക്കല്‍, ടി.വി.ജോര്‍ജ്, പൈലിക്കുഞ്ഞ് വി.വി.ജോസ്, ടി.കെ.യല്‍ദോ തുരുത്തുമ്മല്‍, ഫാ.ഡോ.മത്തായി അതിരംപുഴയില്‍, ഫാ.ജോഷി വെട്ടിക്കാട്ടില്‍, ഫാ.യല്‍ദോ അമ്പത്തിഴത്തിനാംകുടിയില്‍, ബിജു പുത്തയത്ത്, സാബു വരിക്കാലായില്‍, ജെയ് മോന്‍ വണ്ടാനത്തില്‍, ജോഷി പീറ്റര്‍, ജിബി വാളംകോട്,ബിജു ഏലിയാസ് മാത്യു വര്‍ഗീസ്, ബിജു ബഹനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മോര്‍ ഏലിയാസ് അരമന ചാപ്പല്‍, സ് നേഹഭവന്‍, കൊളഗപ്പാറ, സുല്‍ത്താന്‍ബത്തേരി, മലങ്കരക്കുന്ന്, താളൂര്‍, കാരക്കൊല്ലി, അയ്യംകെല്ലി, കൊളപ്പിള്ളി, മാങ്കോട്, നമ്പ്യാര്‍ക്കുന്ന്, കൊട്ടാട്, ചീരാല്‍, കല്ലുങ്കര, നമ്പിക്കൊല്ലി, തോട്ടാമൂല, കല്ലുമുക്ക്, മൂലങ്കാവ്, ചെതലയം, ചീയമ്പം, ചെറ്റപ്പാലം, പട്ടാണിക്കൂപ്പ്, പുല്പള്ളി, മാനന്തവാടി, കോറോം, കണിയാമ്പറ്റ, കാര്യമ്പാടി, ചിങ്ങേരി, തൃക്കൈപ്പറ്റ, കല്പറ്റ എന്നീ ദേവാലയങ്ങളില്‍ സ്വീകരണം നല്‍കി. ശനിയാഴ്ച ചിപ്പിലിത്തോട് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
Be the first to comment on "മഞ്ഞനിക്കര തീര്‍ഥയാത്ര പതാകാ പ്രയാണം മീനങ്ങാടിയില്‍ തുടങ്ങി"