ലണ്ടൻ -പരി:യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു കെ മേഖല അനുദിനം വളർച്ചയുടെ പടവുകൾ താണ്ടി മുൻപോട്ടു പോകുന്നു, എന്നതിന് ആക്കം കൂട്ടാൻ യു കെ യിലെ ഇരുപത്തിയഞ്ചോളം വരുന്ന ദൈവാലയങ്ങളിലെ വിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആദ്യ യൂണീറ്റ് ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ച് വികാരി ഫാദർ രാജു .സി. അബ്രഹാം ചെ റുവിള്ളിൽ ഉദ്ഘാടനം ചെയ്തു യൂണീറ്റ് അംഗങ്ങൾക്ക് പുറമേ പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു .അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം വളർന്ന് വരുന്ന തലമുറയെ കുടുംബത്തിനും ,സഭക്കും ,സമൂഹത്തിനും ,കൊള്ളവുന്നവരായി വാർത്തെടുക്കുക, എന്നതാണ് .ഫെബ്രുവരി പതിനഞ്ചിന് മുൻപായി മുഴുവൻ യു കെ യിലെ ഇടവകകളിലും ഇതിന്റെ യൂണീറ്റ് ആരംഭിക്കുന്നതിനുവേണ്ടി പരി :സഭയുടെ വൈദീകരും ഭാരവാഹികളും പരിശ്രമിക്കുകയാണ്
Be the first to comment on "യു. കെ യിൽ യാക്കോബായ സുറിയാനി സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് തുടക്കം"