സ്‌നേഹം ജീവിതത്തെ ശാക്തീകരിക്കും: എബ്രഹാം മാര്‍ സേവേറിയോസ്

 

ക്രിസ്തുവിനോടുള്ള സ്‌നേഹം ജീവിതത്തെ ശാക്തീകരിക്കുമെന്ന് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ തുടങ്ങിയ 23-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ രണ്ടാം ദിവസം ചിന്താവിഷയം അവതരിപ്പിച്ച് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. മദ്യത്തിനും മയക്കുമരുന്നിനും മനുഷ്യനില്‍ താത്കാലിക ശാക്തീകരണം നടത്താനേ കഴിയൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന ശുശ്രൂഷ നടത്തി. യോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ് എന്നിവര്‍ സംബന്ധിച്ചു.

 

Be the first to comment on "സ്‌നേഹം ജീവിതത്തെ ശാക്തീകരിക്കും: എബ്രഹാം മാര്‍ സേവേറിയോസ്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.