പുത്തന്‍കുരിശ്: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ തര്‍ക്കങ്ങള്‍ കോടതിക്ക് വെളിയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശത്തെ സഭ ആദരപൂര്‍വം സ്വാഗതം ചെയ്യുന്നതായി യാക്കോബായ മെത്രാപ്പോലീത്തന്‍ സമിതി വ്യക്തമാക്കി.
കോടതിയുടെ നിര്‍ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കുന്നയ്ക്കാല്‍, വലമ്പൂര്‍ എന്നിവിടങ്ങളിലെ ദൈവാലയങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതിനെയും സഭ സ്വാഗതം ചെയ്തു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന മറ്റിടങ്ങളിലും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ യാക്കോബായ സഭ സന്നദ്ധമാണെന്നും സമിതി വ്യക്തമാക്കി. ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Be the first to comment on "സഭാ തര്‍ക്കം പരിഹരിക്കണം: യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ സമിതി"