യു കെയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയില്‍ യു.കെ യിലെ എല്ലാ വൈദീകരും എല്ലാ ഇടവക പ്രതിനിധികളും പങ്കെടുത്ത ഈ മഹാസമ്മേളനം യു .കെ റീജിയണിലെ സഭയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യ മേറിയ ഒന്നായിരുന്നു. പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്ക ബാവയോടും യു.കെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരിയോടും വിധേയപ്പെട്ട് യു. കെ മേഖല സംബന്ധിച്ച് മേഖലയിലെ വിശ്വാസികളുടെ താല്‍പ്പര്യം മാനിച്ച് എടുക്കുന്ന തീരുമാനങ്ങളില്‍ വിധേയപ്പെട്ട് ഏകമനസ്സുള്ള സമൂഹമായി പ്രവര്‍ത്തിക്കുമെന്ന ആഹ്വാനത്തോടെ യോഗം നടത്തപ്പെട്ടു.
പ്രസ്തുത യോഗത്തില്‍ ഈ വര്‍ഷത്തെ ഭാരവാഹികളായി ഫാ. രാജു ചെറുവിള്ളി ഭദ്രാസന സെക്രട്ടറിയായി വീസ്ഥും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി മാഞ്ചെസ്റ്റര്‍ ഇടവകയില്‍ നിന്നുമുള്ള ജേക്കബ് കോശിയും, ഫാ. സിബി വാലയില്‍ വൈദീക സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു. യു.കെ യിലെ എല്ലാ വൈദികരും, എല്ലാ ഇടവകകളില്‍ നിന്നുമുള്ള ഓരോ കൗണ്‍സില്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന പുതിയ കൗണ്‍സില്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും.
2008 ല്‍ യൂറോപ്പില്‍ നിന്നും മാറ്റി യു.കെ റീജിയണ്‍ സ്താപിതമായതിനു ശേഷം സഭ യു. കെയില്‍ അടുക്കും ചിട്ടയോടും കൂടി അഭുതാവഹമായി വളര്‍ന്നുവരുന്നതായി യോഗം വിലയിരുത്തി.
Be the first to comment on "യാക്കോബായ സഭയുടെ യു. കെ റീജിയണില്‍ പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു."