സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മെത്രാഭിഷേക സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. മാര്‍ സേവേറിയോസ് സഖാ എന്ന പേരില്‍ ഇദ്ദേഹത്തെ ഇറാഖിലെ മൊസൂള്‍ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി വാഴിച്ചത് 1963 നവംബര്‍ 17-നാണ്. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് മെത്രാഭിഷേകം നടത്തിയത്.
1980 സെപ്റ്റംബര്‍ 14ന് അന്ത്യോഖ്യായുടെ 122-ാമത്തെ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. രണ്ടു നൂറ്റാണ്ടിനിടയില്‍ സുറിയാനി സഭയ്ക്ക് ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ പാത്രിയര്‍ക്കീസാണ് സഖാ പ്രഥമന്‍ ബാവാ. വിശുദ്ധ പത്രോസ് മുതല്‍ ഇതുവരെയുള്ള 122 കാനോനിക പാത്രിയര്‍ക്കീസുമാരില്‍ 15 പേര്‍ക്കു മാത്രമേ മൂന്നു ദശകത്തിലധികം പാത്രിയര്‍ക്കാസ്ഥാനം വഹിക്കാനവസരം ലഭിച്ചിട്ടുള്ളൂ
Be the first to comment on "പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ മെത്രാഭിഷേക സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു"