പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍ കല്ലെറിഞ്ഞു.

 

പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിനടയില്‍ യാക്കോബായ സഭ വിശ്വാസികള്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍   കല്ലെറിഞ്ഞു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ട്യൂബ് ലൈറ്റുകള്‍ എറിഞ്ഞുടച്ചതിനും, വൈദ്യുതി ബന്ധം തകരാറിലാക്കിയതിനു ശേഷം ആയിരുന്നു ആക്രമണം.

 

യാക്കോബായ സഭയുടെ പരാതിയെ തുടര്‍ന്ന് പുത്തന്‍കുരിശ് സി.ഐ., കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. മാമ്മലശ്ശേരി തെങ്ങുംതോട്ടത്തില്‍ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്.

മാമ്മലശ്ശേരിയില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ സഭ വിശ്വാസികള്‍ ആരംഭിച്ച അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ആറ് മാസത്തോളമായി തുടരുകയാണ്.

Be the first to comment on "പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍ കല്ലെറിഞ്ഞു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.