ബാസില്‍ഡന്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റെ കീഴില്‍ ബാസില്‍ഡണില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷികവും തിരുന്നാളും ആഘോഷിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്നു പ്രസംഗം ഏഴുമണി മുതല്‍ 10 മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
18 ആം തിയതി ശനിയാഴ്ച രാവിലെ 11ന് പ്രഭാതപ്രാര്‍ത്ഥന 11.30ന് വിശുദ്ധ കുര്‍ബാന ഒരുമണിക്ക് ധൂപപ്രാര്‍ത്ഥന 1.15ന് കൈമുത്ത് 01.45ന് വെബ്സൈറ്റ് ഉത്ഘാടനം തുടര്‍ന്ന് രണ്ടുമണിക്ക് പ്രദക്ഷിണവും ആശിര്‍വാദവും അതിനുശേഷം നേര്‍ച്ച സദ്യയുമായിരുന്നു പ്രധാന ചടങ്ങുകള്‍.
Be the first to comment on "ബാസില്‍ഡന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷികവും തിരുനാളും ആഘോഷിച്ചു"