മീനങ്ങാടി: മോറാന്‍മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ ബാവായുടെ 80-ാം ദുഃഖറാനോ പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വടക്കന്‍ മേഖല തീര്‍ഥയാത്രയും പാത്രിയാര്‍ക്കല്‍ പതാകപ്രയാണവും മീനങ്ങാടി കത്തീഡ്രലില്‍നിന്ന് ആരംഭിച്ചു.
പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ ബാവയുടെ പ്രാര്‍ഥനയും വിശുദ്ധിയും സമാധാനത്തിനുവേണ്ടിയുള്ള തൃഷ്ണയും അചഞ്ചലമായ വിശ്വാസവും ഏവര്‍ക്കും അനുകരണീയമാതൃകയാണെന്ന് തീര്‍ഥാടനയാത്ര ഉദ്ഘാടനം ചെയ്ത് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഫാ. പൗലോസ് പുത്തന്‍പുര, ഫാ. ഷോബിള്‍ പോള്‍, ടി.കെ. എല്‍ദോ, ഫാ. ഷിനു മാത്യു, ജോണ്‍സണ്‍ കൊഴാലില്‍, അനില്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. മീനങ്ങാടി, കൊളഗപ്പാറ, മലങ്കരക്കുന്ന്, താളൂര്‍, കാരക്കൊല്ലി, കൊളപ്പിള്ളി, അയ്യന്‍കൊല്ലി, മണ്ടാട്, കല്ലിങ്കര, നമ്പ്യാര്‍കുന്ന്, കൊട്ടാട്, നമ്പിക്കൊല്ലി, തോട്ടമൂല, കല്ലുമുക്ക്, മൂലങ്കാവ്, സുല്‍ത്താന്‍ബത്തേരി, ചെതലയം, ചീയമ്പം, ചെറ്റപ്പാലം, പാട്ടാണിക്കൂപ്പ്, പുല്‍പ്പള്ളി, മാനന്തവാടി, കോറോം, കണിയാമ്പറ്റ, കാര്യമ്പാടി, ചീരാംകുന്ന്, ചീങ്ങേരി, തൃക്കൈപ്പറ്റ, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ തീര്‍ഥയാത്രയ്ക്ക് സ്വീകരണം നല്‍കി.
ചിപ്പിലിത്തോട്, പുതുപ്പാടി, കാഞ്ഞിരപ്പാറ, വേളംകോട്, വട്ടല്‍, മൈക്കാവ്, താമരശ്ശേരി, കോഴിക്കോട്, കോട്ടയ്ക്കല്‍, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച തീര്‍ഥയാത്രയ്ക്ക് സ്വീകരണം നല്‍കും. തീര്‍ഥയാത്ര ഫിബ്രവരി 10ന് മഞ്ഞനിക്കരയില്‍ സംഗമിക്കും.
Be the first to comment on "മഞ്ഞനിക്കര തീര്‍ഥയാത്രയും പാത്രിയാര്‍ക്കല്‍ പതാക പ്രയാണവും തുടങ്ങി"