പാത്രിയര്‍ക്കീസിനെ സ്വീകരിക്കേണ്ടത്‌ സുപ്രീംകോടതി വിധിയനുസരിച്ച്‌: യാക്കോബായ സഭ

 

ഓര്‍ത്തഡോക്‌സ് സഭയുടെ 34 ലെ ഭരണഘടന പ്രകാരം പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെ അംഗീകരിക്കാമെന്ന ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ വാദം സുപ്രീം കോടതി വിധിയോടുള്ള അനാദരവാണെന്ന്‌ യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലനും ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേതലയ്‌ക്കലും വ്യക്‌തമാക്കി.

 

സമുദായ കേസില്‍ സുപ്രീം കോടതിയുടെ 95 ലെ വിധിയില്‍ പാത്രിയര്‍ക്കീസ്‌ ബാവ സഭയുടെ പരമ മേലധ്യക്ഷനാണെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും ഭരണഘടനയ്‌ക്കുള്ളില്‍ സഭയുടെ പാരമ്പര്യ വിശ്വാസത്തെയും സത്യത്തെയും തളയ്‌ക്കാമെന്ന്‌ ആരും കരുതേണ്ടെന്നും അവര്‍ വ്യക്‌തമാക്കി. ഇടവക പള്ളികളുടെ സ്വത്തിന്മേല്‍ അധികാരം സ്‌ഥാപിക്കാനുള്ള ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ നീക്കങ്ങള്‍ വിലപ്പോവില്ല. മലങ്കര സഭയുടെ ഭരണഘടന യാക്കോബായ സഭയുടെ ദൈവാലയങ്ങള്‍ക്ക്‌ ബാധകമല്ലെന്നും യാക്കോബായ സഭാ വിശ്വാസികളെ സമ്പത്തും സ്വാധീനവും ഉപയോഗിച്ച്‌ ഇനിയും പീഡിപ്പിക്കാമെന്ന്‌ കരുതേണ്ട. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷമതികളുടെ നേതൃത്വത്തിലുള്ള ജനഹിത പരിശോധന നടത്തണമെന്നും അല്ലാതെയുള്ള ഒരൊത്തുതീര്‍പ്പിനും യാക്കോബായ സഭ തയാറല്ലെന്നും അവര്‍ വ്യക്‌തമാക്കി.

Be the first to comment on "പാത്രിയര്‍ക്കീസിനെ സ്വീകരിക്കേണ്ടത്‌ സുപ്രീംകോടതി വിധിയനുസരിച്ച്‌: യാക്കോബായ സഭ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.