കോലഞ്ചേരി പള്ളി തര്‍ക്കം മന്ത്രിസഭാ ഉപസമതിയുമായി നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപെട്ടു.

 

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമതിയുമായി സഭാ ഭാരവാഹികള്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപെട്ടു. കോലഞ്ചേരി സെന്‍റ്പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് അപരിഹാര്യമായി തുടരുന്നത്. ഓര്‍ത്തഡോക്സ് വിഭാഗം  വിട്ടുവീഴ്ചക്ക് തയാറാകാഞ്ഞതാണ്  കാരണം. ഇരുവിഭാഗവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി നടപ്പാക്കിതരണമെന്ന  നിലപാടില്‍ നിന്ന് മാറി മറ്റോന്നും ചര്‍ച്ചചെയ്യാന്‍  ഓര്‍ത്തഡോക്സ് വിഭാഗം തയാറാകാത്തതാണ് കാരണം.   എന്നാല്‍, പള്ളിയില്‍ സ്റ്റാറ്റസ്കോ നില നിര്‍ത്തണമെന്നാണ് യാക്കോബായ വിഭാഗത്തിന്‍െറ ആവശ്യം. ആത്മീയ കാര്യങ്ങളില്‍ വിശ്വാസി സമൂഹത്തിന്‍െറ താല്‍പ്പ ര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അത് ഒരു കോടതിയും എതിര്‍ക്കില്ലെന്നുമാണ് യാക്കോബായ പക്ഷത്തിന്‍െറ നിലപാട്.

Be the first to comment on "കോലഞ്ചേരി പള്ളി തര്‍ക്കം മന്ത്രിസഭാ ഉപസമതിയുമായി നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപെട്ടു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.