പരുമല ഓര്‍ത്തഡോക്സ് നിലപാട് തെറ്റ്: ശ്രേഷ്ഠ കാതോലികാ ബാവാ

 

ഭരണഘടന അനുവദിയ്ക്കുന്ന അവകാശങ്ങള്‍ ഹനിയ്ക്കുന്ന വിധത്തിലാണ് പരുമലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടെന്നും സമീപനം കേരളത്തിലെ മത സൗഹാര്‍ദ നലപാടിനു കളങ്കമാവുന്നതാണെന്നും യാക്കോബായ സഭ വര്‍ക്കിങ് കമ്മറ്റി അഭിപ്രാപ്പെട്ടു.

 

 വടക്കന്‍ പ്രദേശങ്ങളില്‍ അംഗ ബലം കുറവായിരുന്നിട്ടും ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ പണിയുന്നതില്‍ യാക്കോബായ സഭ ​എതിര്‍ത്തിട്ടില്ല. ആലുവ , മൂവാറ്റു പുഴ ,തൃശ്ശൂര്‍ അരമനകള്‍ കൈവശപ്പെടുത്തിയപ്പോഴും വിശ്വാസികള്‍ സംയമനം പാലിച്ചത് ക്രൈസ്തവ വിശ്വാസത്തോടും നിയമ വാഴ്ച്ചയോടുമുള്ള വിധേയത്വം കൊണ്ടാണെന്നും യോഗം അഭിപ്രായപ്പെട്ടു.

 

യോഗത്തില്‍ ശ്രേഷ്ഠ ബസേലിയോസ്  തോമസ് പ്രഥമന്‍ കാതോലികാ ബാവാ അധ്യക്ഷനായിരുന്നു.

Be the first to comment on "പരുമല ഓര്‍ത്തഡോക്സ് നിലപാട് തെറ്റ്: ശ്രേഷ്ഠ കാതോലികാ ബാവാ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.