പള്ളിനിര്‍മ്മാണത്തിന്റെ പേരില്‍ അനാവശ്യവിവാദം ഉണ്ടാക്കി പരുമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.
‘പരുമല സെമിനാരിയുമായി സഭയ്ക്ക് വളരെ ബന്ധമുണ്ടെങ്കിലും അവിടെ തര്‍ക്കത്തിന് ആഗ്രഹിക്കുന്നില്ല. പരുമലയിലെ 30 ല്‍ പരം കുടുംബങ്ങള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ ആവശ്യപ്രകാരമാണ് പരുമലയില്‍ പള്ളി നിര്‍മ്മിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. യാക്കോബായ സഭ പള്ളി നിര്‍മ്മിക്കുന്നത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഭാവിശ്വാസികളുടെ സാന്നിദ്ധ്യത്തിലായിരിക്കും’-നേതൃത്വം വ്യക്തമാക്കി.
പള്ളി നിര്‍മ്മാണം സംബന്ധിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമാണെന്നും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിച്ചതായി സഭാ സെക്രട്ടറി പറഞ്ഞു. നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ പള്ളി നിര്‍മ്മാണവുമായി മുന്നോട്ട്‌പോകുമെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
Be the first to comment on "പരുമലയില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം ഉപേക്ഷിക്കണം: യാക്കോബായ സഭ"