പുത്തന്‍‌കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ തിരുമാനങ്ങള്‍

 

ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ പുത്തന്‍‌കുരിശില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ പരിശുദ്ധ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

 

പ്രായാധിക്യത്താല്‍ സ്ഥാനമൊഴിയുവാന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവാ ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും പരിശുദ്ധ സുന്നഹദോസ് ഒന്നടങ്കം ശ്രേഷ്ഠ ബാവായോട് തുടരണമെന്ന് അപേക്ഷിക്കുകയും ശ്രേഷ്ഠ ബാവായുടെ നേത്രുത്വത്തിന്‍ കീഴില്‍ പരിശുദ്ധ സഭ ഒറ്റകെട്ടായി നിന്ന് പ്രതിസന്ധികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 കൂടുതല്‍ വാര്‍ത്തക്കള്‍

 

 

പരിശുദ്ധനായ പൌലോസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മഹാ പൌരോഹിത്യ ശതാബ്‌ദി സമാപന സമ്മേളനം ജൂണ്‍ മാസം 13 നു പരിശുദ്ധന്റെ മാത്രുഇടവകയായ അകപറമ്പ് മോര്‍ ശബോര്‍ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രലില്‍വച്ച് സഭാടിസ്ഥാനത്തില്‍ ആഘോഷിക്കുവാനും, ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 1 ലക്ഷം വ്രക്ഷതൈകള്‍ പരിശുദ്ധ സഭയുടെ നേത്രുത്വത്തില്‍ ഇടവക കളുടെയും ഭക്തസംഘടനകളുടെയും സഹകരണത്തില്‍ നട്ടുവളര്‍ത്തുവാനും പരിശുദ്ധ സുന്നഹദോസ് തീരുമാനം കൈകോണ്ടു.

 

 

 

Be the first to comment on "പുത്തന്‍‌കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ തിരുമാനങ്ങള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.