കണ്ടനാട്‌, അമേരിക്കന്‍ ഭദ്രാസനങ്ങള്‍ വിഭജിക്കും

 

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ കല്‍പനപ്രകാരം കണ്ടനാട്‌ ഭദ്രാസനം രണ്ടായി വിഭജിക്കുന്നതിന്‌ വൈകാതെ നടപടി ആരംഭിക്കാന്‍ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അനുമതി നല്‍കി.

 

വര്‍ക്കിംഗ്‌-മാനേജിംഗ്‌ കമ്മിറ്റികളുടെ ശിപാര്‍ശപ്രകാരമാണിത്‌. ഇതിനായി ഭദ്രാസന പൊതുയോഗം വിളിച്ചുചേര്‍ക്കാന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസിനെ ചുമതലപ്പെടുത്തി. പുതിയ മേഖലയുടെ ചുമതല തല്‍ക്കാലം ശ്രേഷ്‌ഠ കാതോലിക്കാ ബാവ വഹിക്കും. 

 

പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കാനും നിലവിലുളള ഭദ്രാസനങ്ങള്‍ ഭരണസൗകര്യാര്‍ത്ഥം വിഭജിക്കാനോ മേഖലകളാക്കാനോ സുന്നഹദോസ്‌ അനുമതി നല്‍കി.

 

ഇടുക്കി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഇപ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ചീന്തലാര്‍ പളളി ഇടുക്കി ഭദ്രാസനത്തില്‍ ചേര്‍ക്കാനാണ്‌ ശിപാര്‍ശയുളളത്‌.

 

 

അടുത്ത വര്‍ഷമാദ്യം അസോസിയേഷന്‍ യോഗം വിളിക്കുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ യോഗങ്ങളില്‍ അറിയിച്ചു. ചുമതല ഒഴിഞ്ഞ്‌ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ സമിതികള്‍ ഉത്സാഹിക്കണമെന്നും ബാവ അഭിപ്രായപ്പെട്ടു.

 

വിസ്‌തൃതി വര്‍ധിച്ചതിനാല്‍ അമേരിക്കന്‍ ഭദ്രാസനം രണ്ടായി വിഭജിക്കാന്‍ പരി. പാത്രിയര്‍ക്കീസ്‌ ബാവായോട്‌ സുന്നഹദോസ്‌ ശിപാര്‍ശ ചെയ്‌തു. ന്യൂയോര്‍ക്ക്‌, ഹൂസ്‌റ്റണ്‍ നഗരങ്ങള്‍ ആസ്‌ഥാനമായി പുതിയ ഭദ്രാസനങ്ങള്‍ ഉണ്ടാകണം. പുതിയ ഭദ്രാസനത്തിന്‌ മെത്രാപ്പോലീത്തായെ നിയമിക്കണം. പരി. പാത്രിയര്‍ക്കീസ്‌ ബാവായുടെ നേരിട്ടുളള ഭരണത്തിന്‍ കീഴിലാണ്‌ അമേരിക്കന്‍ ഭദ്രാസനം.

 

 

Be the first to comment on "കണ്ടനാട്‌, അമേരിക്കന്‍ ഭദ്രാസനങ്ങള്‍ വിഭജിക്കും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.