മനുഷ്യനില്‍ ദൈവത്തിന്റെ ആത്മാവ് വസിക്കുന്നതിനാല്‍ മനുഷ്യന്‍ പാപത്തില്‍ നിന്നകന്ന് വിശുദ്ധിയില്‍ ജീവിക്കണമെന്ന് പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭാ കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകലുമ്പോഴാണ് സമൂഹത്തില്‍ അരാജകത്വവും അസമധാനവും വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാ. പൗലോസ് പാറേക്കര മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഫാ. സ്‌കറിയ ഈന്തലാം കുഴിയില്‍, ദദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ജോണ്‍ മൈക്കോട്ടംകര, ഫാ. ടി.എസ്. ഏലിയാസ് തൊണ്ടലില്‍, ഫാ. മര്‍ക്കോസ് അറക്കല്‍, ഫാ. വര്‍ഗീസ് കടുംകീരിയല്‍, ഫാ. സാജു പായക്കാട്ട്, ഫാ. ജേക്കബ് കോക്കാപ്പിള്ളില്‍. പി.എ. തോമസ് പുല്ല്യാട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസന ചാരിറ്റബിള്‍ ഫണ്ടില്‍ നിന്നും നിര്‍ധനരായ 10 കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായധനം പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത നല്‍കി. വിവിധ അവാര്‍ഡുകളും വിതരണം ചെയ്തു. മൂന്ന് ദിവസത്തെ സുവിശേഷ മഹായോഗത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
Be the first to comment on "യാക്കോബായ സുറിയാനി സഭാ കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗം സമാപിച്ചു"