മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന പുണ്യശ്ളോകനായ മീഖായേൽ മോർ ദീവന്നാസ്യോസ് തിരുമേനി കൊല്ലം, നിരണം, തുമ്പമണ്‍ ,കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപോലീത്ത ആയിരുന്നു. വേദവിപരീതികളുടെ പേടി സ്വപ്നം ആയിരുന്നു അഭി തിരുമേനി.
അഭി പിതാവിന്‍റെ ജനനം കായംകുളം കദീശ യാക്കോബായ സുറിയാനി പള്ളിയില്‍ ആഞ്ഞിലിമൂട്ടില്‍ കുടുംബത്തില്‍ ആയിരുന്നു. 1926 (1102 തുലാം11 ന്) മര്‍ക്കോസിന്‍െറ ദയറായില്‍ വച്ച് മീഖായേല്‍ മോര്‍ ദീവന്നാസ്യോസ് എന്ന പുണ്യനാമത്തില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയാല്‍ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു.
തെക്കന്‍ പ്രദേശങ്ങളില്‍ ഓടിനടന്ന് ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ജനത്തിന് ആരാധനയ്ക്കുളള സൗകര്യം ഉണ്ടാക്കിക്കൊടുത്തു. കലുഷിതമായ സഭാന്തരീക്ഷത്തില്‍ തിരുമേനിയെ ഭീഷണിപ്പെടുത്തിയവരോടുളള തിരുമേനിയുടെ പ്രതികരണം അര്‍ത്ഥഗര്‍ഭമായിരുന്നു.” ഭീഷണി വേണ്ട ഈ സ്ഥാനം ഏററപ്പോള്‍ മുതല്‍ ഞാന്‍ നാല് കാര്യങ്ങള്‍ സ്വയം ഏറെറടുത്തിട്ടുണ്ട് കീറകുപ്പായം, കീറപ്പായ, തവിട്ടപ്പം, പച്ചവെളളം അതെനിക്കുണ്ട്. എന്‍റെ മക്കള്‍ അതെനിക്ക് തന്നുകൊളളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോട് അഭക്തി കാണിച്ചിട്ട് എനിക്ക് ഒന്നും വേണ്ട”.
കാലം ചെയ്ത മോര്‍ യൂലിയോസ് യാക്കോബ് (മഞ്ഞനിക്കര) , മോര്‍ തീമോത്തിയോസ് യാക്കോബ് (തൃക്കോതമംഗലം), മോര്‍ ഈവാനിയോസ് ഫീലിപ്പോസ് (വെളളൂര്‍) എന്നീ തിരുമേനിമാര്‍ മീഖായേല്‍ മോര്‍ ദീവന്നാസ്യോസ് തിരുമേനിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചവരാണ്.
1956 ജനുവരി 18 ന് കാലംചെയ്ത തിരുമേനിയെ പാണംപടി സെന്റ് മേരിസ് യാക്കേബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള തന്‍റെ ഗുരുവായ പരി. പൗലോസ് മാർ കൂറിലോസ് തിരുമേനിയുടെ സമീപം കബറടക്കി.
Be the first to comment on "“മലങ്കരയുടെ ഗര്‍ജ്ജിക്കുന്ന സിംഹം” മീഖായേൽ മോർ ദീവന്നാസ്യോസ് തിരുമേനി"