പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ബഹ്റൈൻ ശ്ലൈഹീക സന്ദർശനവും ബഹ്റൈൻ പള്ളിയുടെ വിശുദ്ധമൂറോൻ കൂദാശയും.

അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളന്ന, ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തിരുമനസ്സിന്റെ പ്രഥമ ബഹ്റൈൻ ശ്ലൈഹീക സന്ദർശനവും ബഹ്റൈനിൽ പുനർനിർമ്മിച്ച സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധമൂറോൻ കൂദാശയും. പള്ളിയുടെ നാൽപ്പതാം വാർഷിക ദിനാഘോഷവും 2018 നവംബർ 20 മുതൽ ഡിസംബർ 7 വരെ നടത്തപ്പെടുന്നു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും, ബഹ്റൈൻ പത്രിയർക്കാ വികാരി ആഭിവന്ദ്യ ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയും, അഭിവന്ദ്യരായ ജോസഫ് മോർ ഗ്രീഗോറിയോസ്, മാത്യുസ് മോർ അന്തിമോസ്, മാത്യുസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തന്മാരും കൂദാശയിൽ സഹകാർമ്മികത്വം വഹിക്കും.

നവംബർ 20നു രവിലെ 9:30 നു ബഹ്റൈനിൽ എത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവ 24 നു രാവിലെ തിരികേപോകും.



Be the first to comment on "പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ബഹ്റൈൻ ശ്ലൈഹീക സന്ദർശനവും ബഹ്റൈൻ പള്ളിയുടെ വിശുദ്ധമൂറോൻ കൂദാശയും."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.