അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു യാത്രയയപ്പു നല്കി.

 

 

 

 

കൂടുതല്‍ പടങ്ങള്‍

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികരിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന  അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു ബ്രിസ്റ്റോളില്‍ വച്ചു നടത്തപ്പെട്ട യു.കെ റിജീയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് വേദിയില്‍ വച്ചു യാത്രയയപ്പു നല്കി.

 

വാഗ്മി എക്യുമനിക്കല്‍ വേദികളില്‍ സഭയുടെ വക്താവ്, ദൈവശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ലോക പ്രസിദ്ധനായ മോര്‍ കൂറീലോസ്സ്  മെത്രാപ്പോലീത്തയുടെ ശിശ്രൂഷക്കാലയളവില്‍ യു.കെ  യിലെ യാക്കോബായ സഭക്ക് കെട്ടുറപ്പും, അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടുകൂടിയ  ഭരണക്രമീകരണവും അഭുത പൂര്‍ണ്ണവുമായ വളര്‍ച്ചയുമാണുണ്ടായത്.

 

ശിഥിലമായിക്കഴിഞ്ഞിരുന്ന സഭാ വിശ്വാസികളെ സഭയുടെപാരമ്പര്യങ്ങള്‍ക്കനുസരണമായി രൂപീക്രിതമായ യു.കെ മേഖലാ കൌണ്‍സില്‍ വഴിയായി ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ സാധിച്ചുവെന്നതു  പ്രത്യേകം എടുത്തു പറയത്തക്ക നേട്ടമാണു.  സഭാ വിശ്വാസികളെ ആത്മീയ പൈത്രിക ആരാധനാ പാരമ്പര്യത്തില്‍ നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും തലമുറകളിലേക്കു പകരുന്നതിനും  ലക്ഷ്യമിട്ടു കൊണ്ട് 22 ഇടവകകള്‍ സഭയ്ക്ക് ഇന്ന് യുക്കെയില്‍ ഉണ്ട്. ഒരോ ഇടവകയിലേയും വിശ്വാസികളുടെ മനസ്സുകളിലേക്കു ഇറങ്ങിച്ചെന്നു സുദ്രിടമായ ബന്ധം സ്ത്ഥാപിചെടുക്കുവാന്‍ ആഭിവന്ദ്യ തിരുമേനിക്കായി. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ശക്തമയ താക്കീതു നല്‍കുവാനും, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന വരെ അതില്‍ നിന്നു പിന്തിരിപ്പിച്ച് സഭയുടെ മുഖ്യ ധാരയോടു ചേര്‍ത്തു നിര്‍ത്തുവാന്‍ അഭിവന്ദ്യ തിരുംമേനിക്ക് തന്റെ ശിശ്രൂഷാകാലയളവില്‍ സാധിച്ചു.

 

പുതിയ സംസ്കാരത്തിന്റെ മൂല്യബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലത്തിര്‍ത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ  ഇടവകകളിലാരഭിച്ചുട്ടുള്ള സണ്ഡേസ്ക്കൂള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീക്രിത പാഠ്യക്രമം നടപ്പിലാക്കുന്നതിനുള്ള  നടപടികള്‍ക്കു തുടക്കമിടുവാനും അഭിവന്ദ്യ തിരുമനസ്സിനു സാധിച്ചു.

 

സഭാ വിശ്വാസികളുടെ ഐക്ക്യവും കുടുംബബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വന്‍ വിജയമക്കിത്തീര്‍ക്കുവാന്‍ സധിച്ചത് അഭിവന്ദ്യ തിരുമേനിയുടെ  നേത്രുപാടവത്തിന്റെ ഉത്തമ സാക്ഷ്യമാണെന്നും യക്കോബായ സഭ യുകെ റിജിയന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

 

ബ്രിസ്റ്റോളില്‍ വച്ചു നടന്ന യാക്കോബായ കുടുബസംഗമത്തില്‍ വച്ച് യുകെ യുടെ പുതിയ പാത്രിയര്‍ക്കല്‍ വികാരി മാത്യുസ് മോര്‍ അപ്പ്രേം തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ യാത്രയയപ്പു സമ്മേളനം നടത്തപ്പെട്ടു. ഐസക്ക് മോര്‍ ഓസ്തത്തിയോസ് തിരുമേനിയും ആത്മീക സാംസ്കാരിക സാമുദായുക മെഖലയിലുള്ള പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു

 

Be the first to comment on "അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു യാത്രയയപ്പു നല്കി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.