|
ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി യില്‍ വി. ഗീവര്‍ഗീസ് സഹദായുടെഓര്‍മ്മ പെരുന്നാ ളും ഇടവക ദിനവും മെയ് 3, 4, തീയതികളില്‍ |
|
Friday, 12 April 2013 02:37 |
|
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2013 മെയ് 3, 4, വെള്ളി,ശനി തീയതികളി ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA ) വി.കുര്‍ബ്ബാന യോടുകൂടി പൂര്‍വ്വാധികo ഭംഗിയായി ആഘോഷിക്കുന്നു.
വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യ യോടും, കൂടെ പെരുന്നാള്‍ പര്യവസാനിക്കും.
3 - ↄoതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാദര്‍ തോമസ് പുതിയാമഠo കൊടി ഉയര്‍ ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും
തുടര്‍ന്ന്സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും ഉണ്ടായി രിക്കും.
4-ↄo തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്കാരവും ആഘോഷിക്കുന്നു തുടര്‍ന്ന് വികാരി റവ:ഫാദര്‍ തോമസ് പുതിയാമഠത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം,
കൈമു ത്ത്, ആദ്യഫല ലേലം, നേര്‍ച്ചസദ്യ, തുടര്‍ന്ന് 2. മണി മുതല്‍ ഭക്ത സംഘടന കളുടെ വാര്‍ഷികം, എന്നിവ ഉണ്ടായിരിക്കും.
കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാമി ലും പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി
ക്രിസ്ത്യാനികളെയുംകതൃനാമത്തില്‍ക്ഷണിച്ചുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി
സെക്രട്ടറി – ആനിപൗലോസ് -07814671131
ട്രഷറാര്‍
ഫാദര്‍ തോമസ് പുതിയാമഠo - 07574469741
- ജോസ് മത്തായി -07894986176
|
|
യാക്കോബായ സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു |
|
Tuesday, 19 March 2013 16:22 |
|

പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു. നൂറുകണക്കിനു െവെദികര്‍ അണിനിരന്ന പ്രതിഷേധ പ്രകടനമായാണ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍നിന്നു മെത്രോപോലീത്തമാര്‍ സെക്രട്ടേറിയേറ്റു നടയിലേക്ക് എത്തിയത്. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്താതിരുന്ന ബാവ സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ ഉപവാസമനുഷ്‌ഠിച്ചു.
യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം ഓര്‍ത്തഡോക്‌സ് സഭ നിഷേധിക്കുകയാണെന്ന് ധര്‍ണയില്‍ സംസാരിച്ച എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത പറഞ്ഞു. ആരാധനാലയങ്ങള്‍ പൂട്ടിയിടുകയല്ല തുറന്നിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്. സഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും പലവട്ടം ചര്‍ച്ച ചെയെ്തങ്കിലും അടി കിട്ടിയതല്ലാതെ ഒരു കാര്യവും നടന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ വരെ പൊലീസ് കേസെടുക്കുകയാണ്. ഏത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കും സഭ തയ്യാറായിട്ടും കോടതി വിധികളുണ്ടായിട്ടും മറുവിഭാഗത്തിന് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്, കുര്യാക്കോസ് മോര്‍ ദിയസ്‌ക്കോറോസ്, മാത്യൂസ് മോര്‍ തേവോദോസിയോസ്, മാത്യൂസ് മോര്‍ അഫ്രേം, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്‌റ്റമോസ്, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, കുര്യക്കോസ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ആയൂബ് മോര്‍ സില്‍വാനിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, സഖറിയാസ് മോര്‍ പീലക്‌സിനോസ്, ഐസക്ക് മോര്‍ ഒസ്‌താത്തിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ്, ഏലിയാസ് മോര്‍ യൂലിയോസ്, തോമസ് മോര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മോര്‍ പോളികാര്‍പ്പോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, സഭാ ട്രസ്‌റ്റി തമ്പൂ ജോര്‍ജ്, കമാന്‍ഡര്‍ കെ.ജെ വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
CPI സെക്രട്ടറി ശ്രി പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എ മാരായ എസ്.ശര്‍മ്മ, വി.പി. സജീന്ദ്രന്‍, സാജുപോള്‍ എന്നിവരും ടി.വി. കുരുവിള ഉള്‍പ്പെടെയുള്ള നിരവധി രാഷ്‌ട്രീയ പ്രതിനിധികളും അനുഭാവം അറിയിച്ച് എത്തിയിരുന്നു.

CPI സെക്രട്ടറി ശ്രി പന്ന്യന്‍ രവീന്ദ്രന്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബവയുമായി തിരുവനന്തപുരം സെന്റ് പീറ്റേര്‍സ് കത്തീഡ്രലില്‍ ബാവയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി
മോര്‍ കൂറിലോസ് എത്തിയത് ശസ്‌ത്രക്രിയാ മുറിയില്‍നിന്ന്

യാക്കോബായ സുറിയാനി സഭ നേരിടുന്ന അവഗണനയ്‌ക്കെതിരേ പ്രതികരിക്കാന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപോലീത്ത എത്തിയത് ശസ്‌ത്രക്രിയാ മുറിയില്‍ നിന്ന്. ഇന്നലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസിന് ശസ്‌ത്രക്രിയ നിശ്‌ചയിച്ചിരുന്നതാണ്. ആശുപത്രി അധികൃതരുടെ വിലക്ക് അവഗണിച്ചാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വിദേശ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം പസഫിക്ക് ഐലന്‍ഡിലെ എയര്‍പോര്‍ട്ടില്‍ തെന്നിവീണ് കാലിന് സാരമായി പരുക്കേറ്റിരുന്നു. തിരികെ നാട്ടിലെത്തിയ അദ്ദേഹത്തെ നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
|
|
സർക്കാരിനെതിരെ യാക്കോബായ സഭ, നാളെ ഉപവാസം |
|
Sunday, 17 March 2013 13:15 |
|

തിരുവനന്തപുരം : സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ ഓർത്തഡോക്സ് സഭയെ സഹായിക്കുന്നതായി യാക്കോബായ സുറിയാനി സഭ ആരോപിച്ചു. സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ നാളെ സഭാ മേധാവി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മെത്രാപ്പോലിത്തമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും.
യു. ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തങ്ങളുടെ 9 പളളികളിൽ ആരാധന നടത്താൻ കഴിയാത്ത അവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതോടെ അടച്ചിട്ട പളളികളുടെ എണ്ണം 20 ആയെന്ന് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്താനോസ്യേസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധികൾ അനുകൂലമായിട്ടും മെത്രാൻ കക്ഷികൾ തങ്ങളുടെ ദേവാലയങ്ങളും സ്വത്തുക്കളും കവർന്നെടുക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കോടതിവിധി മുഖവിലക്കെടുക്കുന്നില്ല. പളളികൾ പൂട്ടിക്കാനും സമരം നടത്താനും മെത്രാൻ കക്ഷികൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുകയാണ്. ക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ മെത്രാപ്പോലീത്തമാരെപ്പോലും ദേഹ പരിശോധനക്ക് വിധേയമാക്കിയത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളല്ലാത്ത രണ്ടു മന്ത്രിമാരാണ് ഓർത്തഡോക്സ് സഭയുടെ സമ്മർദ്ദത്തിന് വഴങ്ങി തങ്ങൾക്കെതിരെ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഇരുവശവും കോടതിയെ സമീപിക്കാത്തപ്പോൾ സർക്കാർ ഏകപക്ഷീയമായി കോടതിയെ സമീപിച്ചത് ശരിയായില്ല. പഴന്തോട്ടം പളളിയിൽ യാക്കോബായ സഭയ്ക്ക് കോടതി വിധിയിലൂടെ പൂർണ അവകാശം ലഭിച്ചുവെങ്കിലും എതിർകക്ഷികൾക്ക് തുല്യ അവകാശം വാങ്ങിക്കൊടുക്കുകയാണ് സർക്കാർ ചെയ്തത്. കാലുമാറിയ വൈദികരെ സർക്കാർ സംരക്ഷിക്കുകയാണ്. മാമലശ്ശേരിയിൽ 264 ദിവസം ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർക്ക് നേരെ കേസെടുത്തു. ഭരണ കക്ഷി എം. എൽ.എ മാർക്ക് പോലും ഉപവാസമിരിക്കേണ്ടി വന്നു.
മെത്രാൻകക്ഷികൾക്ക് താല്പര്യമുളള പൊലീസ് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും നിയമിച്ച് നിയമലംഘനത്തിന് സഹായിക്കുന്നു. വിദേശത്തും മറ്റും പോകേണ്ട യുവജനങ്ങളെ തിരഞ്ഞുപിടിച്ച് കേസിൽ പെടുത്തുകയാണ്.
സർക്കാരിന്റെ നീതിരഹിത നിലപാടിനെതിരെ ഇന്ന് സഭ പ്രതിഷേധ ദിനമായി ആചരിക്കും. . സർക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പൂർവമായ സമീപനം ഉണ്ടായില്ലെങ്കിൽ കോട്ടയത്ത് ദേശീയ തലത്തിലുളള വിശ്വാസികളുടെ സമ്മേളനം നടത്തുമെന്നും മാർ അത്താനോസ്യേസ് പറഞ്ഞു. വികാരിമാരായ ഫാ.റെജി മാത്യം, വിൽസൺ ഫിലിപ്പ്, സഭാ വർക്കിങ്ങ് കമമിറ്റി അംഗങ്ങളായ കമാണ്ടർ കെ.ജെ.വർക്കി, സി.എം.കുര്യൻ, റെജി.സി.വർക്കി, റെജി അബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
|
സഭാതര്‍ക്കം: വെള്ളാപ്പള്ളിയുടെ സമവായം അംഗീകരിക്കാമെന്ന് യാക്കോബായ സഭ |
|
Saturday, 16 March 2013 02:11 |
|

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിക്കുന്ന സമവായത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ സഭ. ജനഹിതം മാനിച്ച് ഇരുസഭകളും തമ്മിലുള്ള തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വെള്ളാപ്പള്ളി. സഭാതര്‍ക്കത്തില്‍ ഇടപെടണമെന്ന ആവശ്യമായി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രതിനിധിസംഘം വ്യാഴാഴ്ച വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച യാക്കോബായ സഭാപ്രതിനിധികളാണ് വെള്ളാപ്പള്ളിയുടെ ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സംസ്ഥാനത്തെ വിവിധ സഭകളും സമുദായ സംഘടനകളും ധാര്‍മികത മുന്‍നിര്‍ത്തി ഒരുമിച്ച് നീങ്ങണമെന്ന് യാക്കോബായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടാണ് യാക്കോബായ സഭയ്ക്ക് ഉള്ളതെന്നും പ്രതിനിധികള്‍ പറഞ്ഞു. എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. ഐക്യത്തിന് യാക്കോബായ സഭയുടെ പിന്തുണ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സമുദായത്തിന്‍േറതാണെങ്കിലും ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് ആ ദേശത്തിന് ശാപവും നാശവുമായിത്തീരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നോമ്പുകാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും പറ്റില്ല. ആരാധനാസ്വാതന്ത്ര്യം മൗലികാവകാശമായ നാട്ടില്‍ പള്ളികള്‍ പൂട്ടിക്കിടക്കുന്നത് അവകാശലംഘനമാണ്. സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തത് ജനാധിപത്യരാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മെത്രാപ്പോലീത്താമാരായ കുരിയാക്കോസ് മാര്‍ യൗസേബിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, യാക്കോബായസഭാ ട്രസ്റ്റിതമ്പു ജോര്‍ജ് തുകലന്‍, പ്രൊഫ. എം.എ.പൗലോസ്, വൈദികരായ റിജോ നിരപ്പുകണ്ടം, വര്‍ഗീസ് തെക്കേക്കര, ഷാനു കല്ലുങ്കല്‍, ഡിക്കന്‍ എബിന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
|
|
പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം വാഗ്ഗ വാഗ്ഗയില്‍ |
|
Wednesday, 13 March 2013 01:03 |
|

പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം വാഗ്ഗ വാഗ്ഗയില്‍ ,ഓസ്ട്രേലിയ ഇ മാസം 9 നു (മാര്‍ച്ച് 9) കോതമങ്കലത്ത് മര്ത്തോമന്‍ ചെറിയ പള്ളിയില്‍ കബര്‍ അടങ്ങിയിരിക്കുന്ന മഹാ പരി . യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ നാമത്തില്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ ദൈവമക്കള്‍ ജോലിക്കായി ഇവിടെ എത്തിച്ചേരുകയും ഇപ്പോള്‍ അവരുടെ ആത്മിക ഉന്നമനത്തിനും പിതാക്കന്മാര്‍ പഠിപ്പിച്ച സത്യവിശ്വാസത്തിന്റെ ദീപശിഖ തങ്ങളുടെ തലമുറകള്‍ക്കും പകര്‍ന്നു നല്ക്കുവനായി അവര്‍ കൂട്ടായി ആലോചിക്കുകയും പരി സഭയുടെ ഓസ്ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരിയായ അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനിക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ ഫലമായി അവിടുത്തെ ദൈവമക്കളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുവനായി ബഹുമാനപ്പെട്ട ബോബി തോമസ് കാശിശയെ അഭി തിരുമേനി ചുമതലപ്പെടുത്തുകായും ചെയ്തു .എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച വാഗ്ഗ വഗ്ഗയിലെ കോപ്ടിക് ഓര്‍ത്തഡോക്‍സ് ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനും അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു . കോപ്ടിക് സഭയുടെ സിഡ്നിയിലെ അഭി ഡാനിയേല്‍ തിരുമേനിയുമായി അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനി കാണുകയും കോപ്ടിക് സഭയുടെ ദൈവലയങ്ങള്‍ ഉപയോഗിക്കുന്നതിനു സന്തോഷത്തോടെ അനുവദിക്കുകയും ചെയ്തു .60 ഓളം വിശ്വാസികള്‍ വി ആരാധനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. യേല്‍ ദോ ബവയോടും കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്ത്ഥനയും നടത്തപ്പെട്ടു . വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .അതിനു ശേഷം നടന്ന മീറ്റിംഗില്‍ നിന്നും എ പള്ളിയുടെ നടത്തിപ്പിലെക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു .
ബോബിഅച്ചന്‍ പ്രസിഡന്റും , ജോണ്‍സന്‍ ജോണ്‍ വൈസ് പ്രസിഡന്റു, ജെറിന്‍ പി എബ്രഹാം സെക്രട്ടറി, യേല്‍ദോ മാത്യു ജോയിന്റ് സെക്രട്ടറി, ജോജി ഫിലിപ്പ് ട്രസ്റ്റി , ബാബു മാര്‍ക്കോസ് ജോയിന്റ്ട്രസ്റ്റി . കമ്മിറ്റി അംഗങ്ങളായി സാജന്‍ കുരിയാക്കോസ്, ലിജിന്‍ ജെയിംസ് , ജിജോ മോന്‍ കുര്യാക്കോസ്, ട്രൈസി ബാബു എന്നിവരെ തിരഞ്ഞെടുത്തു .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .
|
|
അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ചാനല്‍ `മലങ്കര ടി.വി'യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫെബ്രുവരി 23 ശനിയാഴ്‌ച |
|
Saturday, 23 February 2013 14:25 |
|

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ചാനലായ മലങ്കര ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫെബ്രുവരി 23 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ നാന്വറ്റ് സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ വെച്ച് നടക്കുന്ന പാത്രിയര്‍ക്കാ ദിനാഘോഷത്തിനു ശേഷം നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, അഭി. കുറിയാക്കോസ് മോര്‍ ദിയസ്‌ക്കോറോസ് എന്നീ മെത്രാപ്പോലീത്തമാരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ അമേരിക്കന്‍ അതിംഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നതാണ്.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി അഭി. തിമോത്തിയോസ് മോര്‍ മാത്യൂസ് മെത്രാപ്പോലീത്ത ഭദ്രാസനത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കുന്നതാണ്.
ശാസ്‌ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ വളരയെറെ പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിശുദ്ധ സഭയുടെ വിശ്വാസവും ആചാരവും അതിന്റ വിശ്വാസികളായ മക്കളിലക്ക് എത്തിക്കുന്നതിനുവേണ്ടിയും, അതുപോലെ തന്നെ അതിന്റെ ആരാധനാ ക്രമങ്ങളൊക്കെയും എല്ലാവര്‍ക്കും കണ്ട് അനുഗ്രഹം പ്രാപിക്കുവാനും, ധ്യാനിക്കുവാനും സഭയുടെ എല്ലാവിധ വിവരങ്ങളും അപ്പപ്പോള്‍ എല്ലാവരിലേക്കും എത്രയും വേഗം എത്തിക്കുന്നതിനും വേണ്ടിയാണു മലങ്കര അതി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മലങ്കര ടി.വി.യും മലങ്കര ന്യൂസ് ലെറ്ററും എന്ന് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലിത്ത പ്രസ്‌താവിച്ചു.
മലങ്കര അതിഭദ്രാസനത്തിന്റെ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഷെവലിയാര്‍ ബാബു ജേക്കബ്, സുനില്‍ മഞ്ഞിനിക്കര, ബിജു ചെറിയാന്‍, ഏലിയാസ് ടി. വര്‍ക്കി, അമില്‍ പോള്‍, ബാബു തുമ്പയില്‍ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് അഭി. യെല്‍ദോ മോര്‍ തീത്തോസ് ചുമതലപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.malankara.tv - www.malankaradigest.com
contact email:
This e-mail address is being protected from spambots. You need JavaScript enabled to view it
|
|
യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ലിവര്‍പൂള്‍ ഇടവകയില്‍ ആരംഭിച്ചു |
|
Sunday, 17 February 2013 14:58 |
|

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ലിവര്‍പൂള്‍ യൂണിറ്റ് (JSOCSM) ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രൂപീകരിച്ചു. ഫെബ്രുവരി 9 നു ശനിയാഴ്ച രാവിലെ വി. കുര്‍ബാനാനന്തരം ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഇതിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു. യു. കെ മേഖലയിലെ വിദ്യാര്‍ഥികളുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന ഈ പ്രസ്ഥാനം യുകെ മേഖലയിലുള്ള എല്ലാ ഇടവകകളിലും പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
യു.കെ യില്‍ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന യാക്കോബായ സഭാ വിശ്വാസികളായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചുകൊണ്ട് അവരുടെ സൗഹൃദം വളര്‍ത്തുവാനും, അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്‌നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും അവരുടെ ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനും അതോടൊപ്പം തനിക്കു ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പരിപാടികള്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നു ഉല്‍ഘാടനവേളയില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ അറിയിച്ചു.
ലിവര്‍പൂള്‍ യൂണിറ്റിന്റെ പ്രസിഡന്റായി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസും യൂണിറ്റ് കോ ഓര്‍ഡിനേറ്ററായി അഖില്‍ രാജുവിനേയും, എഡിറ്ററായി അരുണ്‍ ജോര്‍ജിനേയും, സെക്രട്ടറിയായി അനുജാ മേരി കുര്യാക്കോസിനെയും തെരെഞ്ഞടുത്തു.
|
|
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ മേഖലാ കൗണ്‍സില്‍ നടത്തപ്പെട്ടു |
|
Sunday, 17 February 2013 14:27 |
|
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ മേഖലാ കൗണ്‍സില്‍ യോഗം ലണ്ടന്‍ സെന്റ് .തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ഫെബ്രുവരി മൂന്നിന് വിശുദ്ധ കുര്‍ബാനന്തരം പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രോപ്പൊലിത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. യോഗത്തില്‍ പരി.സഭയുടെ യുകെ മേഖലയിലെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
യുകെ മേഖലയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ഇടവകകളിലേയും 12 നും 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഒരു ത്രിദിന ക്യാമ്പ് ഏപ്രില്‍ മാസം ആദ്യവാരം നടത്തുന്നതിന് തീരുമാനിച്ചു. ഈ വര്‍ഷത്തെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ പരമാവധി ഇടവകകളിലും സുവിശേഷയോഗങ്ങള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ മേഖലാടിസ്ഥാനത്തിലും നടത്തുന്നതിന് തീരുമാനിച്ചു.
പി.സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവരും സഭയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്തവരുമായ ചിലര്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇക്കാര്യങ്ങള്‍ പരി.പാത്രിയാര്‍ക്കിസ് ബാവയുടേയും ശ്രേഷ്ഠ കത്തോലിക്കാ ബാവയുടേയും പരി.സുന്നഹദോസിന്റേയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ഇതിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പരി.മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കിസ് ബാവയുടേയും ശ്രേഷ്ഠകത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേയും കീഴിലുള്ള മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ മേഖലയില്‍ താഴെ പറയുന്ന ഇടവകകളാണുള്ളത് .
1. St. Thomas Jacobite Syrian Orthodox Church, London (Vicar – Fr. Raju Abraham Cheruvillil)
2. St. Ignatius Elias Jacobite Syrian Orthodox Church, Belfast (Vicar – Fr. Siby Varghese Valayil)
3. Mor Baselios Yeldho Jacobite Syrian Orthodox Church, Bristol (Vicar – Fr. Thomas Puthiyamadathil)
4. St. Thomas Jacobite Syrian Orthodox Church, Portsmouth (Vicar – Fr. Geevarghese Thandayath)
5. St. Mary's Jacobite Syrian Orthodox Church, Liverpool (Vicar – Fr. Peter Kuriakose)
6. St. Mary's Jacobite Syrian Orthodox Church, Manchester (Vicar – Fr. Peter Kuriakose)
7. St. Gregorios Jacobite Syrian Orthodox Church, Newcastle (Vicar – Fr. Eldhose Vattaparambil)
8. St. George Jacobite Syrian Orthodox Church, Birmingham (Vicar – Fr. Thomas Puthiyamadathil)
9. St. Mary's Jacobite Syrian Orthodox Congregation, Northampton (Vicar – Fr. Raju Abraham Cheruvillil)
10. St. Peter's & St. Paul's Jacobite Syrian Orthodox Congregation, Oxford (Vicar – Fr. Geevarghese Thandayath)
11. St. George Jacobite Syrian Orthodox Congregation, Aberdeen(Vicar – Fr. Siby Varghese Valayil)
12. St. Gregorios Jacobite Syrian Orthodox Congregation, Peterborough (Vicar – Fr. Jino Joseph)
13. St. Mary's Jacobite Syrian Orthodox Congregation, Leicester (Vicar – Fr. Siby Varghese Valayil)
14. St. George Jacobite Syrian Orthodox Congregation, Basingstoke (Vicar – Fr. Geevarghese Thandayath)
15. St. George Jacobite Syrian Orthodox Congregation, Leeds (Vicar – Fr. Eldhose Vattaparambil)
16. St. Ignatius Elias Jacobite Syrian Orthodox Congregation, Cambridge (Vicar – Fr. Geevarghese Thandayath)
17. St. Mary's Jacobite Syrian Orthodox Congregation, Preston (Vicar – Fr. Peter Kuriakose)
18. St. Gregorios Jacobite Syrian Orthodox Congregation, Eastbourne (Vicar – Fr. Raju Abraham Cheruvillil)
19. St. Thomas Jacobite Syrian Orthodox Congregation, Londonderry (Vicar – Fr. Thomas Puthiyamadathil)
20. St. Gregorios Jacobite Syrian Orthodox Congregation, Watford (Vicar – Fr. Geevarghese Thandayath)
21. St. Mary's Jacobite Syrian Orthodox Congregation, Basildon (Vicar – Fr. Raju Abraham Cheruvillil)
22. St. George Jacobite Syrian Orthodox Congregation, Poole (Vicar – Fr. Siby Varghese Valayil)
23. St. George Jacobite Syrian Orthodox Congregation, Derby (Vicar – Fr. Peter Kuriakose)
24. St. George Jacobite Syrian Orthodox Congregation, Edinburgh (Vicar – Fr. Siby Varghese Valayil)
എല്ലാ യാക്കോബായ സഭാ വിശ്വാസികളും മേല്‍പ്പറഞ്ഞ ഏതെങ്കിലും ഇടവകകളില്‍ മാത്രം അംഗത്വം എടുക്കേണ്ടതാണെന്നും പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പേരും പരി.സഭാ പിതാക്കന്മാരുടെ പേരുകളും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സഭാ വിരുദ്ധരുടെ കുതന്ത്രങ്ങളില്‍ വീഴാതെ കരുതലുള്ളവരായിരിക്കണമെന്നും കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.
|
|
സ്വാര്‍ഡ്സ് യാക്കോബായ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ |
|
Wednesday, 13 February 2013 20:40 |
|

സ്വാര്‍ഡ്സ് സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ് മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, സംയുക്തമായി 2013 ഫെബ്രുവരി 8,9 വെള്ളി,ശനി തിയതികളില്‍ ആഘോഷിച്ചു. 2013 ഫെബ്രുവരി 8 - ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 നു സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരുന്നു. 9- ↄoതിയതി ശനിയഴ്ച രാവിലെ 9. 45 നു സ്വാര്‍ഡ്സ് ചര്‍ച്ച് റോഡിലുള്ള സെന്റ് കൊളംബസ് ദേവാലയത്തില്‍ കോടി ഉയര്‍ത്തല്‍ തുടര്‍ന്ന് 10.നു പ്രഭാതനമസ്കാരവും10.45നുഫാദര്‍.തോമസ്‌പുതിയാമഠത്തിന്‍റെ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും ഫാ: ബിജു പാറേക്കട്ടില്‍ പെരുന്നാള്‍ സന്ദേശം നല്‍കി തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരുന്നു പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാ ളിലും വി.കുര്‍ബാന യിലും സ്വാര്‍ഡ്സ്യിലും പരിസര പ്രദേശങ്ങളിലും ഉള്ള നുറുകണക്കിന് സുറിയാനി ക്രിസ്ത്യാനിക ള്‍ സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്‍ന്നു. എല്ലാ വിശ്വാസി കളോടും ഇടവകയുടെ പേരില്‍ ഫാദര്‍ തോമസ് പുതിയാമ ഠo നന്ദി രേഖപ്പെടുത്തി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്ഫാ.തോമസ്‌പുതിയാമഠം, ഫാ:. ബിജു പാറേക്കട്ടില്‍., തോമസ് കുട്ടി ചെറിയാന്‍ , തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
 
|
|
യു.ഡി.എഫ്. സര്‍ക്കാര്‍ നയം തിരുത്തണം: ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത |
|
Sunday, 10 February 2013 04:36 |
|

മഞ്ഞിനിക്കര: യു.ഡി.എഫ്. സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് പാത്രിയര്‍ക്കീസ് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത. മഞ്ഞിനിക്കര തീര്‍ഥയാത്രാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ പള്ളികള്‍ അടച്ചുപൂട്ടാന്‍ പിന്തുണ നല്‍കുന്ന നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതിന് വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷംചേരുന്നത് മര്യാദയുടെ ലംഘനമാണ്. ഇത് കണ്ടുകൊണ്ടിരിക്കുന്നത് സഭയുടെ പോരായ്മയായി കരുതരുത്. ക്ഷമയുടെ അടിത്തറ കണ്ടാണ് സഭാവിശ്വാസികള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ളവരെ പരീക്ഷിക്കുന്നത് സര്‍ക്കാര്‍ കരുതലോടെ വേണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
|
|